Video Stories
രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസ് കൊച്ചിയില്‍; അവാര്‍ഡ് ലഭിക്കുന്നത് തുടര്‍ച്ചയായ നാലാം തവണ
അഷ്റഫ് തൈവളപ്പ്
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മികച്ച നേട്ടം. രാജ്യത്തെ വലിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തില്‍ (ബിഗ് കാറ്റഗറി) കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ബി വിഭാഗത്തില്‍ (മീഡിയം കാറ്റഗറി) ആദ്യ മൂന്നു സ്ഥാനങ്ങളും യഥാക്രമം തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ നേടി. എന്നാല്‍ ഏറ്റവും മികച്ച പ്രകടനത്തിനുള്ള സംസ്ഥാന അവാര്‍ഡില്‍ കേരളം നിരാശപ്പെടുത്തി. തെലങ്കാനയും ആന്ധ്രപ്രദേശും ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഛണ്ഡിഗഡ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും രണ്ടാം സ്ഥാനത്തെത്തി.

പ്രശാന്ത് ചന്ദ്രന്,
പാസ്പോര്‍ട്ട് ഓഫീസര്‍, കൊച്ചി
ഓഫീസിന്റെ കാര്യക്ഷമത വിലയിരുത്താന്‍ അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ പാസ്പോര്‍ട്ട് അനുവദിക്കുന്ന സമയം വരെയുള്ള പത്തു കാര്യങ്ങളാണ് കേന്ദ്ര മന്ത്രാലയം അവാര്‍ഡിന് മാനദണ്ഡമാക്കിയത്. തീര്‍പ്പാക്കുന്ന അപേക്ഷകളുടെ എണ്ണം, പാസ്പോര്‍ട്ട് നല്‍കാനെടുക്കുന്ന ശരാശരി സമയം, ജീവനക്കാരുടെ പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ ഇതില്‍ പെടും. ആകെയുള്ള പത്തില്‍ 9.85 മാര്‍ക്കും നേടിയാണ് കൊച്ചി നാലാം വട്ടവും ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 8.48 മാര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. 22.23 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്ന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന് അവാര്‍ഡ് ഏറ്റുവാങ്ങും.
എ വിഭാഗത്തില്‍ ജലന്ധര്‍, അഹമ്മദാബാദ് പാസ്പോര്‍ട്ട് ഓഫീസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിനാണ് ബി വിഭാഗത്തില്‍ (മീഡിയം കാറ്റഗറി) ഇത്തവണ ഒന്നാം സ്ഥാനം. 9.40 സ്കോര്‍ നേടിയ തിരുവനന്തപുരത്തിന് പിന്നാലെ 9.30 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനം നേടി. മധുരൈക്കൊപ്പം മൂന്നാം സ്ഥാനം പങ്കിട്ട കോഴിക്കോടിന് 9.10 സ്കോര്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച നേട്ടമാണ് മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുകള്‍ ഈ വര്‍ഷം നേടിയത്. 2015-16 വര്‍ഷം മലപ്പുറത്തിന് അഞ്ചാം സ്ഥാനവും കോഴിക്കോടിന് ആറാം സ്ഥാനവുമാണുണ്ടായിരുന്നത്.
സി വിഭാഗത്തില്‍ (സ്മോള്‍ കാറ്റഗറി) കോയമ്പത്തൂര്‍ ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 4.3 ലക്ഷം പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മേഖല ഓഫീസില്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. 201ലും ഇത്രയും അപേക്ഷകര്‍ ഉണ്ടായിരുന്നു. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളാണ് കൊച്ചി ആര്.പി.ഒയുടെ കീഴില്‍ വരുന്നത്. രാജ്യത്താകെ 37 മേഖല പാസ്പോര്‍ട്ട് ഓഫീസുകളാണുള്ളത്. ഇതില്‍ പത്തെണ്ണം എ കാറ്റഗറിയിലും 14 എണ്ണം ബി കാറ്റഗറിയിലും ബാക്കിയുള്ളവ സി കാറ്റഗറിയിലുമാണ്. നാലു ലക്ഷത്തിന് മുകളില്‍ അപേക്ഷകരുള്ള ഓഫീസുകളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 1.5 ലക്ഷത്തിന് മുകളില്‍ അപേക്ഷകരുള്ള കേന്ദ്രങ്ങള്‍ ബി വിഭാഗത്തില്‍ 1.5 ലക്ഷത്തിന് താഴെ അപേക്ഷകരുള്ള ഓഫീസുകള്‍ സി വിഭാഗത്തിലും ഉള്‍പ്പെടും.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala12 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
kerala9 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala10 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
