Connect with us

News

ഏകദിന ലോകകപ്പിന് കൊച്ചി വേദിയാകില്ല; ഫൈനല്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍

ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Published

on

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ഐ.സി.സി ഏകദിന ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കൊച്ചി വേദിയാവില്ലെന്നുറപ്പായി. മല്‍സരങ്ങളുടെ മുഖ്യ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലികമായി തയ്യാറാക്കിയ വേദികളുടെ പട്ടികയില്‍ കൊച്ചിയില്ല.

ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും. അഹമ്മദാബാദിന് പുറമെ ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഗോഹട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, ഇന്‍ഡോര്‍, രാജ്‌ക്കോട്ട്, മുംബൈ എന്നി നഗരങ്ങളിലായിരിക്കും മല്‍സരങ്ങള്‍.

46 ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നോക്കൗട്ട് മല്‍സരങ്ങള്‍ ഉള്‍പ്പെടെ 48 മല്‍സരങ്ങളാണുണ്ടാവുക. ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍ണ ഫിക്‌സ്ച്ചര്‍ ഉടനുണ്ടാവും. വേദികള്‍ അന്തിമമായി നിശ്ചയിക്കാന്‍ വൈകുന്നത് മണ്‍സുണിനെ ഭയന്നാണ്. സാധാരണ ഗതിയില്‍ ലോകകപ്പ്് വേദികളെ ഒരു വര്‍ഷം മുമ്പ് തന്നെ ഐ.സി.സി പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഇത്തവണ വൈകാന്‍ രണ്ട് കാരണങ്ങളുണ്ട്. ചാമ്പ്യന്‍ഷിപ്പിനെ നികുതി മുക്തമാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അതില്‍ തീരുമാനമായിട്ടില്ല. പാക്കിസ്താന്‍ ടീം ലോകകപ്പിന് വരുമ്പോള്‍ അവരുടെ താരങ്ങള്‍ക്ക് വിസ ക്ലിയറന്‍സ് നല്‍കണം. 2013 ന് ശേഷം ഐ.സി.സി മല്‍സരങ്ങള്‍ക്കല്ലാതെ പാക്കിസ്താന്‍ ടീം ഇന്ത്യയില്‍ വന്നിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കാമുകിയെ കൊന്ന് ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള അഴക്കുചാലില്‍ തള്ളി പൂജാരി

Published

on

തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്‌സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്‌സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സായ് കൃഷ്ണയാണ് അപ്‌സരയെ കാൺമാനില്ലെന്ന് പറഞ്ഞ് മെയ് 3ന് പൊലീസിൽ പരാതി നൽകുന്നത്. ഷംഷാബാദ് ബസ് സ്റ്റാൻഡിൽ താൻ അപ്‌സരെ കൊണ്ടുവിട്ടുവെന്നും അതിൽ പിന്നെ അപ്‌സരയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സായ്കൃഷ്ണ പറഞ്ഞു. ഭദ്രാചലത്തേക്കാണ് അപ്‌സര പോയതെന്നും സായ് കൃഷ്ണ പൊലീസിൽ മൊഴി നൽകി. അപ്‌സര തന്റെ അന്തിരവളാണെന്നാണ് സായ് കൃഷ്ണ പൊലീസിനോട് പറഞ്ഞത്.

എന്നാൽ കേസ് അന്വേഷണം പുരോഗമിക്കവെ സായ് കൃഷ്ണയിൽ പൊലീസിന് സംശയം തോന്നിത്തുടങ്ങി. ചില സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സായ് കൃഷ്ണയ്ക്ക് പ്രതികൂലമായി. ഒടുവിൽ ചോദ്യം ചെയ്യലിനൊടുവിൽ സായ് കൃഷ്ണ കുറ്റം സമ്മതിച്ചു. വിവാഹിതനായ സായ് കൃഷ്ണയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണ അപ്‌സരയുമായി പ്രണയത്തിലാകുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്യാൻ അപ്‌സര സായ് കൃഷ്ണയെ നിർബന്ധിച്ചതോടെ സായ് കൃഷ്ണ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തി.

ഷംഷാബാദിൽ വച്ച് അപ്‌സരയെ കൊലപ്പെടുത്തിയ സായ് കൃഷ്ണ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സരൂർനഗറിലേക്ക് മാറ്റി. പിന്നാലെ താൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് അടുത്തുള്ള എംആർഒ ഓഫിസിന് പിന്നിലുള്ള മാൻഹോളിൽ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ചു. സംഭവത്തിൽ സായ് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

FOREIGN

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് വന്നതോടെ, ഉത്തരകൊറിയയില്‍ രാജ്യദ്രോഹക്കുറ്റമാക്കി ആത്മഹത്യ

Published

on

ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ച് ഏകാധിപതി കിം ജോങ് ഉൻ. ആത്മഹത്യ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് കിം രഹസ്യ ഉത്തരവ് പുറത്തിറക്കിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. മിക്കവരും സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഉത്തരകൊറിയ എത്തിയത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ആളുകളുടെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാനാകാത്തതും ആഭ്യന്തര തലത്തില്‍ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായെന്നാണ് റിപ്പോര്‍ട്ട്.

ചോംഗ്ജിന്‍ സിറ്റിയിലും ക്യോംഗ്സോംഗ് കൌണ്ടിയിലും മാത്രം ഈ വര്‍ഷം 35 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന ഈ ആത്മഹത്യ വലിയ തരത്തിൽ സാമൂഹ്യാഘാതം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ആത്മഹത്യാ തടയാനുള്ള മാനദണ്ഡങ്ങൾ ജനറല്‍ സെക്രട്ടറി രൂപീകരിച്ചതായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമാണ് മിക്ക ആത്മഹത്യകളിലേക്കും നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്നൊരു പരിഹാരം കാണുക എന്നത് പ്രയാസമാണ് എന്നാണ് വിലയിരുത്തൽ. പട്ടിണി സഹിക്കാനാകാതെ ഒരു പത്തുവയസുകാരൻ ആത്മഹത്യ ചെയ്തത് കിംമിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു നാടപടി കൈകൊണ്ടത്.

Continue Reading

kerala

ഉയരെ 2023 : ഉന്നത വിജയം നേടിയവര്‍ക്ക് മസ്‌ക്കറ്റ് കൊടുവള്ളി കെഎംസിസിയുടെ ആദരം, കെഎംസിസി തുലനം ചെയ്യാനാവാത്ത പ്രസ്ഥാനം: യുസി രാമന്‍

Published

on

കൊടുവള്ളി : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ മസ്‌കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കെഎംസിസി ആദരിച്ചു. ഉയരം 2023 എന്ന ശീര്‍ശകത്തില്‍ നടത്തിയ പരിപാടി മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി രാമന്‍ ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം നേടിയ നിരവധി കുട്ടികള്‍ ആദരം ഏറ്റുവാങ്ങി. ജീവകാരുണ്യ- വിദ്യാഭ്യാസ മേഖലകളില്‍ കെഎംസിസി നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതും തുലനം ചെയ്യാനാവാത്തതുമാണെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യുസി രാമന്‍ വ്യക്തമാക്കി.

സൈനുദ്ധീന്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് പിഎസ് മുഹമ്മദലി, യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സികെ റസാഖ് മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി എം നസീഫ്,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെടി റഊഫ്,എംഎസ്എഫ് മണ്ഡലം പ്രസഡന്റ് പ്രസിഡന്റ് റാഷിദ് സബാന്‍,മസ്‌കറ്റ് കെഎംസിസി മണ്ഡലം നേതാക്കളായ സികെപി അഹമ്മദ് കുട്ടി,സക്കരിയ നരിക്കുനി,കെടി ബഷീര്‍,ജാബിര്‍ നരിക്കുനിതുസാങ്ങിയവര്‍ സംസാരിച്ചു. ഷാഹിര്‍ കട്ടിപ്പാറ സ്വാഗതവും സലീം ഓമശ്ശേരി നന്ദിയുംപറഞ്ഞു.

Continue Reading

Trending