കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. 35 വയസുകാരനായ ആളെയാണ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന മാതാവിന്റെ ബന്ധു പല ദിവസങ്ങളിലും അയാളുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അഞ്ചല്‍ പൊലീസിന് വിവരം കൈമാറുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ അഞ്ചല്‍ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അഞ്ചല്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.