കൊച്ചി: മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാള സിനിമാലോകം. സൂപ്പര്‍താരത്തിനുള്ള സിനിമാതാരങ്ങളുടേയും ആരാധകരുടേയും ആശംസകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂക്കയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി എത്തുകയാണ് നടന്‍ കോട്ടയം നസീര്‍. മമ്മൂക്കയെ വരച്ചുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചത്.

കറുത്ത ബോര്‍ഡില്‍ വെള്ള പെയിന്റുകൊണ്ടാണ് നസീര്‍ തന്റെ മാന്ത്രികത പുറത്തെടുക്കുന്നത്. മമ്മൂട്ടി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിനെയാണ് അദ്ദേഹം വരച്ചത്. തലതിരിച്ചാണ് സൂപ്പര്‍താരത്തെ വരച്ചുവെക്കുന്നത്. ബിഗ് ബിയിലെ സൂപ്പര്‍ ഡയലോഗിനൊപ്പമാണ് വിഡിയോ എത്തുന്നത്. എന്തായാലും ആരാധകരെ അമ്പരപ്പിക്കുകയാണ് നസീറിന്റെ പിറന്നാള്‍ സമ്മാനം. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/KottayamNazeerArtStudio/videos/2691470414398204/