കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 23, 30 തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന
പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ജനുവരി 23 ന് നടത്താന്‍ തീരുമാനിച്ചിരുന്ന മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്കും ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും മാറ്റിയതായി പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കും മാറ്റിയിട്ടുണ്ട്. പിഎസ്‌സി വെബ്‌സൈറ്റില്‍ പരീക്ഷകളുമായി ബന്ധപ്പെട്ട വിശദമായ ടൈംടേബിള്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ്‌സി വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചു.