കോഴിക്കോട്: തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി, കൊയിലാണ്ടി പ്രദേശങ്ങളിലാണ് സായുധസേന തമ്പടിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ അര്‍ദ്ധരാത്രി ബൈക്കുകളില്‍ യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്: തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട്…

Categories: Culture, More, Views
Tags: armed force, kozhikode
Related Articles
Be the first to write a comment.