കോഴിക്കോട് പാലാഴിയില്‍ പതിനഞ്ചു വയസുകാരന്‍ ഫഌറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്.