കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സേവനങ്ങള്‍ പ്രതിസന്ധിയിലായി. ഇന്‍ഷുറന്‍സിലൂടെ വരുന്ന രോഗികള്‍ക്ക് ആവശ്യമുള്ള ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി സേവനങ്ങള്‍ മുടങ്ങി. നിലവില്‍ പണം അടച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന രോഗികള്‍ക്ക് മാത്രമാണ് ചികിത്സ നടക്കുന്നത്.
കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ വിതരണക്കാര്‍ ഉപകരണ വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. .ഏകദേശം 158കോടി രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.ഇതില്‍ 13 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍2025 മാര്‍ച്ച് വരെയുള്ള കുടിശ്ശിക പൂര്‍ണമായും നല്‍കിയാല്‍ മാത്രമേ ഉപകരണവിതരണം പുനരാരംഭിക്കൂ എന്നാണ് ഇവരുടെ നിലപാട്.
സംസ്ഥാനത്തുടനീളം മറ്റ് മെഡിക്കല്‍ കോളജുകളിലെ കാത്ത് ലാബ് സേവനങ്ങളും അടുത്ത ദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.