Connect with us

More

കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

Published

on

കോഴിക്കോട്: കെട്ടിടനിര്‍മാണത്തിന് കുഴിയെടുക്കവേ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ബീഹാര്‍ ബേഗുസറായി സ്വദേശികളായ കിസ്മത്ത്(30), ജബ്ബാര്‍(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഷഫീര്‍(26), മുഹമ്മദ് ഇക്്ബാല്‍(25) എന്നിവരെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചിന്താവളപ്പ് പൂന്താനം ജംഗ്ഷന് സമീപം ഡി ആന്റ് ഡി കണ്‍സ്ട്രക്്ഷന്‍ കമ്പനിയുടെ സൈറ്റില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത 20 അടി താഴ്ചയുളള കുഴിയില്‍, കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളികള്‍ അകപ്പെടുകയായിരുന്നു.

More

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടി

Published

on

അടുത്ത വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Continue Reading

kerala

കടവന്ത്രയില്‍നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; മൃതദേഹം കണ്ടെത്തി

ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്

Published

on

കടവന്ത്രയില്‍നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. കാണാതായ സുഭദ്രയുടേതെന്ന് (73) സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. മൃതദേഹം കണ്ടത്തിയ സ്ഥലത്ത് താമസിച്ചിരുന്ന മാത്യൂസ് ഭാര്യ ശര്‍മിള എന്നിവരെക്കുറിച്ചാണ് പൊലീസ് അന്യേഷിക്കുന്നത്. രണ്ടുപേരും ഒളിവിലാണ്.

ഈ വീട്ടില്‍ സുഭദ്ര താമസിച്ചിരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കഡാവര്‍ നായയെകൊണ്ട് പരിശോധന നടത്തിയത്. അതിനു പിന്നാലെയാണ് ഇന്ന് കുഴി തുറന്ന് പരിശോധിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ചു നടത്തിയ പരിശോധനയിലാണ് സുഭദ്ര അവസാനമെത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അട്സ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി പോലീസ് അന്വേഷിച്ചു നടത്തി വരികയായിരുന്നു.

സുഭദ്രയുടെ സ്യര്‍ണ്ണം ഇരുവരും കൈക്കലാക്കിയിരുന്നെന്നും അതിനെകുറിച്ചുള്ള തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ കടന്ന്കളയുകയായിരുന്നെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃതത്തില്‍ പരിശോധന തുടരുകയാണ്.

Continue Reading

india

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്ക്

ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്ക്

Published

on

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഡല്‍ഹി എഫ്‌സിയില്‍ നിന്ന് ലോണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലെത്തിയ താരം അവരുമായുള്ള നാല് വര്‍ഷത്തെ കരാര്‍ ലംഘിച്ച് എതിരാളികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്.

അന്‍വര്‍ അലിയും മാതൃക്ലബ് ഡല്‍ഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേര്‍ന്ന് 12.90 കോടി രൂപ മോഹന്‍ ബഗാന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് എ.ഐ.എഫ്.എഫ് പ്ലെയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ (പി.എസ്.സി) നിര്‍ദേശം. പിഴ തുകയുടെ പകുതി അന്‍വര്‍ അലിയാണ് നല്‍കേണ്ടത്. ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകകളിലൊന്നായ 24 കോടിക്കാണ് അന്‍വര്‍ ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ മാതൃക്ലബ് ഡല്‍ഹി എഫ്‌സിക്ക് 2.5 കോടി ലഭിച്ചിരുന്നു. 2022ല്‍ ഇന്ത്യന്‍ ടീമില്‍ ഇറങ്ങിയ അന്‍വര്‍ അലി ഇതുവരെ രാജ്യത്തിനുവേണ്ടി 22 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഐ.എസ്.എല്ലില്‍ മികച്ച പ്രകടനമാണ് അന്‍വര്‍ കാഴ്ച്ചവെച്ചത്.

Continue Reading

Trending