തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുത്ത കെപിസിസി സെക്രട്ടറിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് പാര്‍ട്ടി ആസ്ഥാനത്താണ് ചടങ്ങ. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ ആദരിക്കും.

നേരത്തെ ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് എംഎം ഹസനെ പുതിയ കണ്‍വീനറായി തീരുമാനിച്ചിരുന്നു. ഹൈക്കമാന്റിന്റെ അംഗീകാരത്തോടെ യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല ഇതിന്റെ പ്രഖ്യാപനം നടത്തും.