kerala
വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു, ജാഗ്രത പുലർത്തണമെന്ന് കെ.എസ് .ഇ .ബി
വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേർക്കാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിംഗിൻ്റെ തുടക്കത്തിൽ ആർ സി സി ബി ഘടിപ്പിക്കണമെന്നും കെ എസ് ഇ ബി മുന്നറിയിപ്പ് നൽകി.
വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു.ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുത അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 121 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. അനധികൃത വൈദ്യുത ജോലികൾക്കിടെ 10 പേരും ഉപഭോക്തൃ പരിസരത്തെ എർത്ത് ലിക്കേജ് കാരണം 17 പേരും വൈദ്യുതിലൈനിനു സമീപം ലോഹനിർമ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോൾ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേരും മരണമടഞ്ഞിട്ടുണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് 7 പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്.വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇവയിലേറെയും.
വൈദ്യുത വയറിംഗിൻ്റെ തുടക്കത്തിൽത്തന്നെ ആർ സി സി ബി (ഇ എൽ സി ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാനാകും. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ വലിയ സാദ്ധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത ഉപകരണത്തിലേക്കും സർക്യൂട്ടിലേക്കുമുള്ള വൈദ്യുതി പ്രവാഹം ഉടനടി നിർത്തി വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് RCCB അഥവാ Residual Current Circuit Breaker. നമ്മുടെ നാട്ടിൽ പൊതുവെ ELCB (Earth Leakage Circuit Breaker) എന്നറിയപ്പെടുന്നത് യഥാർഥത്തിൽ RCCB എന്ന ഉപകരണമാണ്.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത വേണം. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.. ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടകരമാണ്. കെ എസ് ഇ ബിയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങൾക്ക് സമീപം അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനുമുമ്പ് അതത് സെക്ഷൻ ഓഫീസിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ അംഗീകാരമുള്ള കോൺട്രാക്ടറെ മാത്രമേ ദീപാലങ്കാര പ്രവൃത്തികൾക്ക് ചുമതലപ്പെടുത്താവൂ.
വൈദ്യുത ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹനിർമ്മിതമായ തോട്ടിയോ ഏണിയോ ഉപയോഗിക്കരുത്. 130 ലേറെ പേർക്കാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇത്തരത്തിൽ ഷോക്കേറ്റ് ജീവഹാനിയുണ്ടായിട്ടുള്ളത്. വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാൻ നിർബന്ധമായും വയറിംഗിൻ്റെ തുടക്കത്തിൽ ആർ സി സി ബി ഘടിപ്പിക്കണമെന്നും കെ എസ് ഇ ബി മുന്നറിയിപ്പ് നൽകി.
kerala
പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ മോശം അനുഭവം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തക മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യവും കണക്കിലെടുത്താണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കുന്നത്. ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംവിധായികയുടെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നല്‍കിയത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് യുവതിയും കുഞ്ഞുമുഹമ്മദും ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സംവിധായികയുടെ രഹസ്യമൊഴി തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംവിധായിക കോടതിയിലും ആവര്‍ത്തിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷമാകും പൊലീസ് ചോദ്യം ചെയ്യുക.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്
സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.
kerala
ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി രൂക്ഷം; 19 സിനിമകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം
ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കി. കൂടുതല്‍ ചിത്രങ്ങളുടെ സ്‌ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി.
ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കിയതായി അറിയിപ്പ് നല്‍കി. വിവിധ തിയറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളില്‍ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്.
പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. A poet: unconcealed poetry,All That’s Left of You,Bamako,Battleship Potemkin,Beef,Clash,Eagles of The Republic,Heart of The Wolf,once upon A Time In Gaza,palestine 36,Red Rain,Reverstone,The Hour Of The Furnaces,Tunnels:Sun In The Dark,Yes,Flames,Timbuktu,Wajib,Santosh എന്നി സിനിമകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala20 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india13 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala18 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india15 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala18 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
News20 hours agoരാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
