കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം. തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കെയാണ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സര്‍വീസ് നിര്‍ത്തിവെച്ചാണ് ജീവനക്കാരുടെ പ്രതിഷേധം.

കോഴിക്കോടും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും ഡിപ്പോയിലെ ജീവനക്കാരാണ് സര്‍വീസ് മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങള്‍ കെ.എസ്.ആര്‍.ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. ബോര്‍ഡ് സി.എം.ഡി ടോമിന്‍ തച്ചങ്കരി ഏകപക്ഷീയ നിലപാടെടുക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പടെയുള്ള കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചും തിരുവനന്തപുരത്ത് സമരം നടക്കുന്നുണ്ട്. കൗണ്ടര്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയായാണ്.
ഇന്ന് രാവിലെ ആറ് മണിമുതല്‍ കുടുംബശ്രീ ജീവനക്കാര്‍ ജോലിക്കെത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുടുംബശ്രീക്കാരെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല. സ്റ്റേഷനില്‍ നടത്തിയ ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായി.