Connect with us

india

ശമ്പളം അഞ്ചിനു മുമ്പ് നല്‍കണമെന്ന് യൂണിയനുകള്‍; കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധിയില്‍ ചര്‍ച്ച ഇന്ന്

Published

on

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാറും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്നലെ നടന്ന ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മന്ത്രി ആന്റണി രാജുവിന്റെയും ശിവന്‍കുട്ടിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. അതേസമയം, ശമ്പളം അഞ്ചാം തിയതിക്കു മുമ്പായി നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം: ആര്‍.എസ്.എസ്

ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ഹൊസബലേ പറഞ്ഞു.

ഇതേ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകള്‍ക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേര്‍ക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു.

ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോ- ഹൊസബലേ ചോദിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്.

Continue Reading

india

വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോര്‍ തന്നെ മുന്നില്‍; രാജ്യത്ത് ഏറ്റവും ശുചിത്വമുള്ള നഗരമായി ആറാം തവണ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു.

Published

on

ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു. പ്രതിദിനം 1,900 ടണ്‍ നഗരമാലിന്യം സംസ്‌കരിക്കുകയും അതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിലൂടെയാണ് തുടര്‍ച്ചയായ ആറാം തവണയും ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഇന്‍ഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്. സൂറത്തും നവി മുംബൈയുമാണ് തൊട്ടുപിന്നിലുള്ള നഗരങ്ങള്‍. ഇന്‍ഡോറില്‍ ഒരു ശേഖരണ കേന്ദ്രത്തില്‍ ചപ്പുചവറുകള്‍ ആറ് വിഭാഗങ്ങളായാണ് വേര്‍തിരിക്കുന്നത്. 35 ലക്ഷം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോര്‍. പ്രതിദിനം 1,200 ടണ്‍ ഉണങ്ങിയ മാലിന്യവും 700 ടണ്‍ നനഞ്ഞ മാലിന്യവും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നഗരത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കാണില്ലെന്നാണ് സര്‍വേ പറയുന്നത്.

850 വാഹനങ്ങളിലായി വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് സംസ്‌കരണം നടത്തുന്നതെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ഐഎംസി) ശുചീകരണ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മഹേഷ് ശര്‍മ പറഞ്ഞു. വാഹനങ്ങളില്‍ വിവിധ തരം മാലിന്യങ്ങള്‍ക്കായി പ്രത്യേക അറകളുണ്ട്. നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന നനഞ്ഞ മാലിന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബയോസിഎന്‍ജി പ്ലാന്റാണ് ഐഎംസിയുടെ മാലിന്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഹൈലൈറ്റ്.

ഈ വര്‍ഷം ഫെബ്രുവരി 19ന് ദേവഗുരാഡിയ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ 150 കോടി വിലമതിക്കുന്ന ഈ 550എംടി പ്രതിദിന ശേഷിയുള്ള പ്ലാന്റ് പ്രധാനമന്ത്രി യാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് 17,000 മുതല്‍ 18,000 കിലോഗ്രാം വരെ ബയോസിഎ ന്‍ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാന്‍ കഴിയും. വാണിജ്യ സിഎന്‍ജിയേക്കാള്‍ 5 രൂപ കുറഞ്ഞ ഈ ബയോസിഎന്‍ജിയില്‍ 150 ഓളം സിറ്റി ബസുകള്‍ ഓടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റതില്‍ നിന്ന് 8.5 കോടി രൂപയും ബയോസിഎന്‍ജി പ്ലാന്റിലേക്ക് മാലിന്യം നല്‍കിയതിന് സ്വകാര്യ കമ്പനിയുടെ വാര്‍ഷിക പ്രീമിയമായി 2.52 കോടിയും ഉള്‍പ്പെടെ, കഴിഞ്ഞ വര്‍ഷം മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്ന് 14.45 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മാലിന്യ നിര്‍മാര്‍ജനത്തിലൂടെ 20 കോടി രൂപ സമ്പാദിക്കാനാകുമെന്ന് ശര്‍മ പറഞ്ഞു.

Continue Reading

india

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് തുടക്കം

ണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് നേതാക്കള്‍. നേതാക്കളെ നേരില്‍ കണ്ടാണ് ശശി തരൂരും മല്ലി്കാര്‍ജുന ഖാര്‍ഗെയും വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഡല്‍ഹിയിലെ പ്രതിനിധികളുമായാണ് ഖാര്‍ഗെ ഇന്നലെ കൂടിക്കാഴ്ചകള്‍ നടത്തിയത്. മഹാരാഷ്ട്രയിലായിരുന്നു തരൂരിന്റെ ഇന്നലത്തെ പ്രചാരണം. കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ വിജയമായാണ് തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നത്. ശശി തരൂരും ഖാര്‍ഗെയും തമ്മിലുള്ളത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ്.

സംവാദത്തിന് താല്‍പര്യം പ്രകടിപ്പിച്ച് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതിനു പിന്നാലെ മത്സര രംഗത്തുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജനു ഖാര്‍ഗെയുമായി പരസ്യ സംവാദത്തിന് താല്‍പര്യം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അടുത്തിടെ നടന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിന്റെ മാതൃക ആഗ്രഹിക്കുന്നതായി തരൂര്‍ പറഞ്ഞത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദ മത്സരമാണെന്ന തന്റെ മുന്‍ വാദം തരൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഗാന്ധി – നെഹ്‌റു കുടുംബത്തിന് കോ ണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. അത് വൈകാരികമാണ്. വെല്ലുവിളികളെ അതിജീവിക്കാ ന്‍ കോണ്‍ഗ്രസില്‍ സമൂല മാറ്റം അനിവാര്യമാണ്. കാര്യക്ഷമമായ നേതൃത്വത്തിന്റെയും സംഘടനാ നവീകരണത്തിന്റെയും അപര്യാപ്തതയാണ പ്രധാന വെല്ലുവിളി.

കോണ്‍ഗ്രസിനെ പോലെ ഒരു വലിയ സംഘടനയെ നയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, വലിയ സംഘടനയെ നയിച്ച് തനിക്ക് അനുഭവ സമ്പത്തുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന കാലത്ത് യു.എന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള സംഘടനയാണിത്. ആള്‍ ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതും തന്റെ നേതൃത്വത്തിലായിരുന്നു. 20 സംസ്ഥാനങ്ങളിലായി 10,000ത്തിലധികം അംഗങ്ങളുണ്ടായിരുന്നു സംഘടനയിലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ദളിത് നേതാവായല്ല,മത്സരിക്കുന്നത് കോണ്‍ഗ്രസ് നേതാവായി: ഖാര്‍ഗെ

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് താന്‍ മത്സര രംഗത്തെത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ മത്സരിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് തന്നിലേക്ക് ഈ ദൗത്യം എത്തിയത്. ഏതെങ്കിലും വ്യക്തിക്ക് എതിരെയല്ല ഈ പോരാട്ടം, കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കു വേണ്ടിയാണ്. താന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിയാല്‍ നിലവിലുള്ള അവസ്ഥ തുടരുമോ മാറ്റം വരുമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പ്രതിനിധികളാണ്. ഒരു വ്യക്തിയല്ല തീരുമാനം എടുക്കേണ്ടത്. എല്ലാവരോടും കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നതാണ് തന്റെ ശൈലിയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ജന്മദിനത്തിലാണ് താനീ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കു വേണ്ടി എല്ലാ കാലത്തും പോരാടിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണീ പോരാട്ടവും. ചില മൂല്യങ്ങളും ആശയങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ കൂടിയാണ് ഈ പോരാട്ടമെന്നും ഖാര്‍ഗെ പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ്, ദളിത് നേതാവായി മാത്രമല്ല, കോണ്‍ഗ്രസ് നേതാവായി തന്നെയാണ് മത്സരിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞത്.

ഈ മാസം 17നാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. 19നാണ് വോട്ടെണ്ണല്‍. 29 സംസ്ഥാനങ്ങളിലേയും ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഡി.സി.സി ഭാരവാഹികള്‍ തൊട്ട് മുകളിലേക്കുള്ള 9000 കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.

Continue Reading

Trending