Connect with us

main stories

‘നിങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല’; മാധ്യമങ്ങളെ വെല്ലുവിളിച്ച് കെടി ജലീല്‍

‘ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.’ -കെടി ജലീല്‍ പറയുന്നു

Published

on

മലപ്പുറം: പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമങ്ങളെ വെല്ലുവിളിച്ച് കെടി ജലീല്‍. മാധ്യമങ്ങളോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്കു മനസ്സില്ലെന്ന് കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം.

‘ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.’ -കെടി ജലീല്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അങ്ങാടിയില്‍ തോററതിന് അമ്മയോട്

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിഴിഞ്ഞം സമരം ; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

Published

on

വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികളുമായി വന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം സമര സമിതി തടയുകയും രാത്രി പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയുകയോ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വാഹനങ്ങള്‍ പിന്നേയും തടയുകയായിരുന്നു.

 

Continue Reading

main stories

ഫോട്ടോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരിച്ചു

അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല

Published

on

ബെലഗാവി : കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ടു.ശനിയാഴ്ച രാവിലെയാണ് സംഭവം. നാല് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയില്‍ നിന്നുള്ളവരാണ് നാല് പെണ്‍കുട്ടികളെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്. ശനിയാഴ്ച രാവിലെ കിത്വാഡ് വെള്ളച്ചാട്ടത്തില്‍ 40 ഓളം പെണ്‍കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയെന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല.സംഭവത്തെത്തുടര്‍ന്ന് വന്‍ ജനക്കൂട്ടം ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ആശുപത്രി പരിസരത്ത് അധിക സേനയെ വിന്യസിക്കുകയും ചെയ്തു.

സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കാന്‍ ബെലഗാവി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രവീന്ദ്ര ഗദാദി ആശുപത്രിയിലെത്തിയിരുന്നു. കിത്വാഡ് വെള്ളച്ചാട്ടം മഹാരാഷ്ട്രയിലേക്ക് വരുന്നതിനാല്‍, പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മഹാരാഷ്ട്ര പോലീസിന്റെ സമ്മതത്തിനായി കര്‍ണാടക പോലീസ് കാത്തിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ ചന്ദ്ഗഡ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

ആഹ്ളാദത്താല്‍ കണ്ണുനിറച്ച് ആസിം; ഇന്ത്യയിലെത്താമെന്ന് ചേര്‍ത്തു നിര്‍ത്തി ഗാനിം അല്‍മുഫ്ത

ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

Published

on

അശ്റഫ് തൂണേരി

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം പ്രത്യക്ഷപ്പെട്ട് ലോക ശ്രദ്ധനേടിയ ഗാനിം അല്‍മുഫ്തയെക്കാണാനവസരം ലഭിച്ച ആഹ്ലാദത്തിലാണ് കോഴിക്കോട് ഓമശ്ശേരിയിലെ മുഹമ്മദ് ആസിം വെളിമണ്ണ. ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

മുഹമ്മദ് ആസിം എന്ന പതിനേഴുകാരനാകട്ടെ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവുമില്ല. ഇരുകാലുകളുടെ വണ്ണവും നീളവും വ്യത്യാസമുണ്ട്. ചെവിയിലെ ദ്വാരക്കുറവു കാരണം കേള്‍വിശക്തിക്കും കുറവ്. നിവര്‍ന്നു നില്‍ക്കാനാവില്ല. നട്ടെല്ലിന്റെ വളവാണ് കാരണം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ എത്തിയതാണ് ആസിം. വഖ്റയിലെ ഗാനിമിന്റെ വീട്ടില്‍ ഇരുവരും ഇന്നലെ കണ്ടു. ഖത്തര്‍ ലോകകപ്പിലെ ഗാനിമിന്റെ സാന്നിധ്യം തനിക്കുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് വലിയൊരു ഉത്തേജനമാണിതുണ്ടാക്കിയതെന്നും ആസിം ആഹ്ലാദത്താല്‍ കണ്ണുനിറഞ്ഞ് വ്യക്തമാക്കി. ഖുര്‍ആന്‍ മന:പ്പാഠമുള്ള ആസിം വിശുദ്ധഖുര്‍ആനിലെ ഏതാനും വരികള്‍ ഗാനിമിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഹൃദയപൂര്‍വ്വം ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാമെന്ന്് ഏറ്റതായി ആസിം വ്യക്തമാക്കി. ഗാനിം അല്‍മുഫ്തയെ നേരില്‍ക്കണ്ടെങ്കില്‍ എന്ന മോഹം പലരോടും പ്രകടിപ്പിച്ചു. ലോകകപ്പ് അംബാസിഡറെന്ന നിലയില്‍ ഏറെത്തിരക്കുള്ളയാണല്ലോ. ചില ചികിത്സാ കാരണങ്ങളാലും കാണാനാവില്ലെന്നായിരുന്നു അറിയാനായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല.

മലയാളിയായ പണ്ഡിതന്‍ അനസ് കൗസരിയുമായി ഗാനിമിന്റെ പിതാവ് മുഹമ്മദ് അഹമ്മദ് അലി അല്‍മുഫ്തയ്ക്ക് ബന്ധമുള്ളതിനാല്‍ അദ്ദേഹം മുഖേനയാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് പെട്ടെന്ന് അവസരമൊരുങ്ങിയതെന്ന് പിതാവ് മുഹമ്മദ് സഈദ് ചന്ദ്രികയോട് പറഞ്ഞു. തന്നെ പോലെയുള്ള ഭിന്നശേഷിക്കാരോട് ഖത്തര്‍ സര്‍ക്കാറും അമീര്‍ ശൈഖ് തമീമും കാണിക്കുന്ന കരുതലിനെക്കുറിച്ച് ആസിമിന് പറയാന്‍ ഏറെയുണ്ട്. എല്ലാവരെയും തുല്യരായി കാണാനുള്ള സര്‍ക്കാര്‍ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നല്‍കുന്നതാണെന്നും മുഹമ്മദ് ഗാനിം തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുവെന്നും ആസിം പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള ഞങ്ങള്‍ക്കും ഇടമുണ്ടെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ലോകരാജ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് ഗാനിം അല്‍മുഫ്തയിലൂടെയാണെന്നും ആസിം വിശദീകരിച്ചു.

ശാരീരികമായ വെല്ലുവിളികള്‍ക്കപ്പുറത്ത് ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്ന രണ്ടു പ്രചോദനാത്മക ചെറുപ്പമാണ് ഇരുവരുടേതും. നീന്തല്‍ കൈമുതലായുള്ള ഗാനിം അല്‍മുഫ്ത സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈബ്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നു. പെരിയാര്‍ നദിയിലെ 800 മീറ്റര്‍ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീര്‍ത്തതിന്റെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുണ്ട് ആസിമിന്. 2021ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസിലെ ഫൈനലിസ്റ്റായതാണ് നേട്ടത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളില്‍നിന്നുള്ള 169 പ്രതിനിധികളില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്.

2017ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യം അവാര്‍ഡ്, തൊട്ടടുത്ത വര്‍ഷം എ.പി.ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്‍ ഇന്‍സ്പൈയറിംഗ് പുരസ്‌കാരം എന്നിവയും നേടി. കണ്ണൂര്‍ സ്വദേശിയായ വ്യവസായി വി മുഹമ്മദ് മുഖ്താറാണ് ആസിമിനും പിതാവിനും ഖത്തറിലേക്ക് ഹയ്യയും വിമാനടിക്കറ്റും താമസവുമെല്ലാം ഏര്‍പ്പാടാക്കിയത്.

 

Continue Reading

Trending