കൊച്ചി: ദിലീപിനും-കാവ്യക്കും ആശംസകള്‍ നേര്‍ന്ന് വെട്ടിലായ നടന്‍ കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്ക് മറുപടിയുമായി രംഗത്ത്. കാവ്യ സുഹൃത്തും സഹോദരിയുമാണെന്ന് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാവ്യയെ വര്‍ഷങ്ങളായി അറിയുന്നതാണ്. സഹോദരിയുടെ സ്ഥാനവും ഉണ്ട്. ദിലീപും അങ്ങനെ തന്നെയാണ്. മഞ്ജുവിന്റെ തിരിച്ചുവരവിന് വലിയ രീതിയില്‍ പിന്തുണ നല്‍കിയതും ഞാനാണ്. അടുത്തിടെ നടന്ന താരവിവാഹത്തിന് ആശംസകള്‍ നേരുക മാത്രമാണ് ചെയ്തത്. ആരുടേയും സ്വകാര്യതയെ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുഞ്ചാക്കോ പറയുന്നു. ഈ വിഷയത്തില്‍ എനിക്ക് മഞ്ജുവിനെയൊഴികെ ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ആരുടേയും സ്വകാര്യതയിലേക്ക് കടന്നുചെല്ലാന്‍ താല്‍പ്പര്യമില്ലെന്നും താരം പറയുന്നു.

ഇന്നലെ വിവാഹിതരായ കാവ്യക്കും-ദിലീപിനും ആശംസകള്‍ നേര്‍ന്നതാണ് കുഞ്ചാക്കോ ബോബന് നേരെ വിമര്‍ശനം ഉയരുന്നതിന് കാരണമായത്. പോസ്റ്റിന് താഴെ വളരെ മോശമായ രീതിയിലും താരത്തെ കുറ്റപ്പെടുത്തുന്ന രീതിയിലുമാണ് കമന്റുകള്‍ വന്നിരുന്നത്. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മറുപടിയുമായി ഇപ്പോള്‍ കുഞ്ചാക്കോ തന്നെ രംഗത്തെത്തിയിരിക്കുന്നത്.