ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി തോമസ്. ചെയര്‍മാന്‍ എന്ന നിലയില്‍ ഇതു സംബന്ധിച്ച കാരണം അറിയേണ്ടത് തന്റെ അവകാശമാണ്. എന്നാല്‍ ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനല്ലെന്നും സത്യം പുറത്തുകൊണ്ടുവരാനാണെന്നും കെ.വി തോമസ് പറഞ്ഞു.