kerala
കെ.വി. തോമസിന് മാസം ലക്ഷം രൂപ ഓണറേറിയം; നാല് സ്റ്റാഫുകളേയും അനുവദിച്ചു
ഡല്ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫീസ്.
ന്യൂഡല്ഹിയിലെ സംസ്ഥാന സര്ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ശമ്പളത്തിനും അലവന്സുകള്ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന് മന്ത്രിസഭ തീരുമാനിച്ചു. 2 അസിസ്റ്റന്റ്മാര്, ഒരു ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര് എന്നിവരെ നിയമിക്കാനും അനുമതി നല്കി. കഴിഞ്ഞദിവസം ചേര്ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില് അന്തിമ തീരുമാനം കൈകൊണ്ടത്. ഡല്ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫീസ്.
kerala
ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്
തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി ബാധകം
തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് ഓഫീസുകള്ക്കും അവധി ബാധകമായിരിക്കും.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന സര്ക്കാര് സ്ഥാപനങ്ങള്ക്കും അവധി ബാധകമല്ലെന്നും ഉത്തരവില് പറയുന്നു. മുന് നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്ക്കും അവധി ബാധകമായിരിക്കില്ല.
നവംബര് 22 മുതല് ഡിസംബര് രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്ഗാ ഷെരീഫ് വാര്ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്ക്കാരില് നിന്ന് മുന്കൂര് അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര് 22 നാണ് (ശനിയാഴ്ച) കളക്ടര് പ്രാദേശിക അവധി അനുവദിക്കുന്നത്.
kerala
‘നല്ല നടപ്പ്’ ഉറപ്പാക്കാന് പൊലീസ്; നിയമലംഘകര്ക്ക് പിഴ
ഇക്കൊല്ലം ജീവന് നഷ്ടപ്പെട്ടത് 851 കാല്നടയാത്രക്കാര്ക്ക്
തിരുവനന്തപുരം: കാല്നടയാത്രക്കാരുടെ സുരക്ഷ വര്ധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്പെഷ്യല് ഡ്രൈവില് കുടുങ്ങിയത് 1232 വാഹനങ്ങള്. ഇവരില് നിന്ന് 2.57 ലക്ഷം രൂപ പിഴയും ചുമത്തി. വാഹന അപകടങ്ങളില് കാല്നടയാത്രക്കാരുടെ മരണനിരക്കില് ആശകാജനകമായ വര്ധനവുണ്ടായ സാഹചര്യത്തിലാണ് കാല്നടയാത്രക്കാരുടെ സുരക്ഷ വര്ധിപ്പിക്കുന്നത് മൂന്ന് ദിവസം നീണ്ടുനിന്ന സ്പെഷ്യല് ഡ്രൈവ് നടത്തിയത്.
കാല്നടയാത്രക്കാരുടെ ക്രോസിംഗുകളില് വേഗത കുറയ്ക്കാത്ത വാഹനങ്ങള്, അമിത വേഗതയില് വാഹനമോടിക്കല്, കാല്നടയാത്രക്കാര്ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല് തുടങ്ങിയ നിയമലംഘനങ്ങള് നടത്തിയ വാഹനങ്ങള്ക്കാണ് പിഴ ചുമത്തിയത്. ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്ഫോഴ്സ്മെന്റ് നടപടികളും ബോധവല്ക്കരണ ഡ്രൈവും നടത്തിയത്. ആകെ 32,116 വാഹനങ്ങള് പരിശോധിച്ചതില് 182 കേസുകള് കോടതിയിലേക്ക് വിട്ടു.
കഴിഞ്ഞ ഒക്ടോബര് 31 വരെ സംസ്ഥാനത്ത് 851 കാല്നടയാത്രക്കാര്ക്ക് ജീവന് നഷ്ടമായതില് 218 എണ്ണം കാല്നടയാത്രക്കാരെ സീബ്രാ ക്രോസിംഗില് ഇടിച്ചിട്ടതില് സംഭവിച്ചതാണ്. കാല്നടയാത്രക്കാരുടെ സുരക്ഷ വര്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള് പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ‘വൈറ്റ് ലൈന് ലൈഫ് ലൈന്’ എന്ന പേരില് ഡ്രൈവ് നടത്തിയത.് പ്രധാന ജംഗ്ഷനുകള്, അപകട സാധ്യതയുള്ള സ്ഥലങ്ങള്, തിരക്കേറിയ കാല്നട ഇടനാഴികള് എന്നിവിടങ്ങളില് നിയമങ്ങള് കര്ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന് എന്ഫോഴ്സ്മെന്റ് ടീമുകളെ വിന്യസിച്ചു.
സീബ്രാ ക്രോസിംഗുകളെ ബഹുമാനിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള് പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്ക്കരിക്കുന്നതിന് ആവശ്യമായ നിര്ദ്ദേശങ്ങള് നല്കി. പതിവായി പരിശോധനകള് നടത്താന് ഹൈവേ പട്രോള് യൂണിറ്റുകള്ക്കും എന്ഫോഴ്സ്മെന്റ് യൂണിറ്റുകള്ക്കും നിര്ദ്ദേശം നല്കിയിട്ടുണ്ട്. ആവര്ത്തിച്ചുള്ള നിയമലംഘനങ്ങള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്പ്പെട്ടാല് 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്ക്കു റിപ്പോര്ട്ട് ചെയ്യാവുന്നതാണ്.
kerala
‘സര്ക്കാര് പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്ത്തകര് വീടുകളില് വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്ഹമീദ് എംഎല്എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല് ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില് പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്ത്തകന്മാര് മുഴുവന് വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറി പി അബ്ദുല്ഹമീദ് എംഎല്എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്സിപ്പല് സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള് ക്ഷണിക്കേണ്ടത് എന്ന് സര്ക്കാര് ഉത്തരവില് പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന് വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള് വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില് ഇടപെട്ട് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്കുമെന്ന് തെലങ്കാന സര്ക്കാര്
-
GULF2 days agoമക്കമദീന ഹൈവേയില് ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india21 hours agoപഴയ വാഹനങ്ങള്ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്
-
kerala19 hours agoവാഹനാപകടത്തില് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports17 hours agoഎമേര്ജിങ് സ്റ്റാര്സ് ഏഷ്യ കപ്പില് ഒമാനെ തകര്ത്ത് ഇന്ത്യ
-
india19 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്സ് അയച്ച് പ്രത്യേക കോടതി

