തൃശൂര്‍: കോവിഡ് അനന്തര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്തസ്രാവമുണ്ടായകോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നിലഗുരുതരമായി തുടരുന്നു. മസ്തിഷ്‌ക പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സ്‌കാന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം എം.എല്‍.എയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. നേരത്തെ കോവിഡ് ബാധിച്ച വിജയദാസിന് പിന്നീട് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 11ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിക്കുകയായിരുന്നു.