ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് പൊങ്കല്‍, മകര സംക്രാന്തി, ബിഹു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ഗാന്ധി. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും വിളവെടുപ്പ് കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആശംസകളും പ്രാര്‍ത്ഥനകളും അറിയിക്കുന്നതായി രാഹുല്‍ഗാന്ധി ട്വിറ്ററില്‍കുറിച്ചു.