ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗ്, ലാലിഗ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. പ്രമീയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ ലീഗിലേക്ക് സ്ഥാനകയറ്റം നേടിയെത്തിയ ഫുള്‍ഹാം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍ ചാമ്പ്യന്മാരായ ആര്‍സനലിനെ
നേരിടും. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ലീഡ്‌സിനെ നേരിടും.

സാപ്‌നിഷ് ലാലിഗയിലെ ആദ്യമത്സരത്തില്‍ ഐബര്‍ സെല്‍റ്റാവിഗോയെയാണ് നേരിടുന്നത്. മറ്റൊരു മത്സരത്തില്‍ ഗ്രനേഡ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും. ആദ്യ ദിവസം പ്രമീയര്‍ലീഗിലെ പോലെ പ്രമുഖ ടീമുകളുടെ മത്സരങ്ങളൊന്നും ലാലിഗയിലില്ല. നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെപ്തംബര്‍ 21 നും ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ 27 നും കളത്തിലിറങ്ങും.