മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെതിരെ വീണ്ടും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് വീഴ്ച പറ്റിയതായി വി.എസ് ആരോപിച്ചു. ലോ അക്കാദമിയുടെ ഭൂമി ഇടപാടില്‍ അന്വേഷണം നടക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ല. റവന്യൂ മന്ത്രി താന്‍ നല്‍കിയ രണ്ടു കത്തിലും നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി ആരു കൈയ്യേറിയാലും അത് തിരിച്ചെടുക്കേണ്ട പ്രാഥമിക ചുമതല സര്‍ക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു.