ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു.
ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്ന് ജനങ്ങള്‍ കരുതി. ഇതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് സാനു പ്രതികരിച്ചു. നരേന്ദ്ര മോദിയെ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്‍ഡിഎഫിനായില്ല.
മലപ്പുറത്ത് കൂടുതല്‍ വോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് നേടാന്‍ സാധിച്ചില്ല സാനു കൂട്ടിച്ചേര്‍ത്തു.
ഇടത് നേതൃത്വത്തെ വിമര്‍ശിച്ച് സാനു

Be the first to write a comment.