kerala
സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമ നടപടി സ്വീകരിക്കട്ടെ: വി.ഡി സതീശന്‍
നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യം ബുദ്ധിയെ വെല്ലുവിളിക്കലാണ്.
സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമ നടപടി സ്വീകരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്ത് വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എ.ഡി.ജി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്. നിലവിലെ വെളിപ്പെടുത്തലില്‍ പ്രാഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. അവരുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടേ. എത്രയോ വെളിപ്പെടുത്തലുകളുണ്ടായി. എന്നിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് സര്‍ക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷണല്‍ പി.എസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യം ബുദ്ധിയെ വെല്ലുവിളിക്കലാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. ആരോപണം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടീസ് പോലും അയച്ചില്ല. അതിന് പകരം സ്വപ്നയെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണ്. എം.വി ഗോവിന്ദനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മാധ്യമങ്ങളും അന്വേഷിക്കട്ടേ. പണ്ട് സി.ഡി കണ്ടെത്താന്‍ നിങ്ങളും കോയമ്പത്തൂരിലേക്ക് പോയവരല്ലേ അ്‌ദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്‍
സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്‌നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
kerala
ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയം; പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു
വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെര്‍മോകോള്‍ കവറില്‍ വീണതുമൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സിബ്ലോക്കിന്റെ ഒമ്പതാം നിലയില്‍ ഉണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമായി. എസി ചില്ലര്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ ടെറസിലെ എസി ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെര്‍മോകോള്‍ കവറില്‍ വീണതുമൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.
അപകടം അറിയുന്ന ഉടന്‍ ജീവനക്കാര്‍ ആശുപത്രിയിലെ തന്നെ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കുകയും, ഫയര്‍ഫോഴ്‌സ് എത്തും മുമ്പുതന്നെ നിയന്ത്രണം നേടുകയും ചെയ്തു. അഞ്ചു ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തസമയത്ത് ഒമ്പതാം നിലക്ക് മുകളിലുള്ള ടെറസിലാണ് തീ പടര്‍ന്നത്. രോഗികള്‍ ഉണ്ടായിരുന്ന എട്ടാം നിലയിലേക്കോ മറ്റ് വിഭാഗങ്ങളിലേക്കോ തീ പടര്‍ന്നിട്ടില്ല. മുന്‍കരുതലായി രോഗികളെയും ജീവനക്കാരെയും താല്‍ക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെങ്കിലും പിന്നീട് എല്ലാവരെയും തിരിച്ചുകയറ്റി. ആശുപത്രിയുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനരാരംഭിച്ചു.
ആശുപത്രി നിയമപ്രകാരം തന്നെ എസി ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എജിഎം പിആര്‍ സലില്‍ ശങ്കര്‍ വ്യക്തമാക്കി. ‘ രോഗികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ അപകടഭീഷണിയോ ഉണ്ടായിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച എംകെ രാഘവന്‍ എംപി ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മെഡിക്കല്‍ കോളേജില്‍ ഐസിയു, വെന്‍്‌റിലേറ്റര്‍ എന്നിവ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. തീ പെട്ടെന്ന് നിയന്ത്രണത്തിലായതും രോഗികളെ ഉടനടി മാറ്റിനിറുത്തിയതുമാണ് വലിയ അപകടം ഒഴിവാക്കിയത് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
india17 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment21 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india18 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍
-
india19 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

