Video Stories
ലിയോനോര്‍ഡ് കൊഹെന്‍ അന്തരിച്ചു
ലോസ്ആഞ്ചലസ്: സംഗീത ലോകത്തിനു പുതിയമാനങ്ങള്‍ നല്‍കിയ വിശ്വവിഖ്യാത കനേഡിയന്‍ കവിയും സംഗീതജ്ഞനുമായ ലിയോനാര്‍ഡ് കൊഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം വ്യക്തമാക്കിയിട്ടില്ല.
സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായാണ് കൊഹെന്‍ അറിയപ്പെട്ടത്. 1934 സെപ്തംബര്‍ 21ന് ക്യുബെക് വെസ്റ്റ് മൗണ്ടിലെ ജൂതകുടുംബത്തിലായിരുന്നു കൊഹെന്റെ ജനനം. സ്പാനീക് സാഹിത്യകാരന്‍ ഫെഡറികോ ഗ്രാഷ്യ ലോര്‍കയുടെ സ്വാധീനമാണ് കൊഹെനെ കവിതയുടെ ലോകത്തെത്തിച്ചത്. ഗ്രീപ്പ് ദ്വീപായ ഹൈദ്രയിലേക്ക് മാറിയ കൊഹെന്‍ അവിടെ വച്ചാണ് തന്റെ കവിതകളുടെ സമാഹാരമായ ഫഌവേഴ്‌സ് ഫോര്‍ ഹിറ്റ്‌ലര്‍ (1964), നോവലുകളായ ദ ഫേവിറേറ്റ് ഗെയിംസ് (1963), ബ്യൂട്ടിഫുള്‍ ലോസേഴ്‌സ് (1966) എന്നിവ പ്രസിദ്ധീകരിച്ചത്. മാനവികതയും പ്രണയവും പ്രകൃതിയും കൊഹെന്റെ കവിതകളില്‍ നിറഞ്ഞു നിന്നു. ജീവിതത്തിന്റെ വിവിധ തലങ്ങള്‍ കൊഹെന്‍ കവിതകളില്‍ കാണാം.
സൂസന്ന, ഇന്‍ മൈ വൈഫ്, സോങ്‌സ് ഫ്രം എ റൂം, സോങ്‌സ് ഓഫ് ലവ് ആന്റ് ലേഡീസ് മാന്‍ തുടങ്ങിയവയാണ് പ്രമുഖ ആല്‍ബങ്ങള്‍. രണ്ടായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി റെക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നതായിരുന്നു കവിതകളേറെയും . ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. 1988ല്‍ പുറത്തിറങ്ങിയ ‘ ഐ ആം യുവര്‍ മാന്‍’ എന്ന പ്രശസ്തമായ ഗാനം ബ്ലസിയുടെ ‘പ്രണയം’ എന്ന മലയാള ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ പ്രണയത്തില്‍ അഭിനേതാവായ മോഹന്‍ലാല്‍ ആണ് ഈ ഗാനം പാടി അഭിനയിച്ചത്. നോര്‍വെയില്‍ 16 ആഴ്ചയായി ഈ ആല്‍ബം ആയിരുന്നു ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. യുകെയിലും കാനഡയിലും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ഗാനവും ഇതു തന്നെയായിരുന്നു. 1980ല്‍ പിച്ച്‌ഫോര്‍ക്ക് മീഡിയ തെരഞ്ഞെടുത്ത 100 ആല്‍ബങ്ങളില്‍ അന്‍പത്തിയൊന്നാം സ്ഥാനത്ത് ഈ ആല്‍ബം സ്ഥാനം പിടിച്ചു.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala21 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala23 hours agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
