Connect with us

Video Stories

‘എവിടെ പോയി സാര്‍ താങ്കളുടെ വിപ്ലവ വീര്യം’ ഫിറോസിനെ വിമര്‍ശിച്ച പട്ടാമ്പി എം എ ല്‍ എ മുഹ്‌സിന് മറുപടിയുമായി യൂത്ത് ലീഗ് അഭിഭാഷകന്‍ അഡ്വ. സജല്‍

Published

on

 

അഡ്വ: സജല്‍

 

പട്ടാമ്പി എം എ ല്‍ എ മുഹ്‌സിന്

നന്ദിയുണ്ട് സാറേ.. നന്ദി….
ഫിറോസിനെതിരെ പറയാനാണേലും, സാറ് ജിവനോടുണ്ടന്ന് പട്ടാമ്പിയിലെ ജനങ്ങളെ മനസ്സിലാക്കിയതിന്.

സാറെ, കേരളത്തില്‍ പോയിട്ട്, പട്ടാമ്പിയിലെ നിങ്ങളുടെ സമപ്രായക്കാര്‍ക്കും പോലും അറിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് കനയ്യകുമാറിന്റെ പുറകില്‍ നിന്നു ഫോട്ടം പിടിച്ചു എന്നതു കൊണ്ടു മാത്രമാണ്.. പിന്നെ കാനം സഖാവിന് ഇസ്മായില്‍ സാഖാവി നേടുള്ള പ്രത്യേക ‘മൊഹബത്തും’…

താങ്കള്‍ക്ക് ജെ എന്‍ യു വില്‍ അഡമിഷന്‍ ലഭിച്ചത് നല്ല കാര്യം. എന്ന് വച്ച് ബാക്കിയുള്ളവരെല്ലാം മണ്ടന്‍മാരാണെന്ന് കരുതരുത്…. ഫിറോസ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദവും , മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ പി.ജി യും , ഈ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഇടയിലും കരസതമാക്കിയിട്ടുണ്ട്. പിന്നെ സാറ് പറഞ്ഞ ചരിത്ര ബോധം. ഫിറോസ് ഗാന്ധിയുടെ ജീവചരിത്രം ഒന്നു വായിക്കുന്നത് നല്ലതായിരിക്കും.
പ്രാസത്തില്‍ പ്രസംഗിക്കുക എന്നുള്ളത് പുരുഷാരവത്തെ മണിക്കുറകളോളം പിടിച്ചിരുത്തി വാക്കുകളെ ശ്രവിപ്പിക്കുന്നവര്‍ക്കൊക്കെ പറഞ്ഞ പണിയാണ്.. യുവത്വത്തില്‍ തന്നെ വാര്‍ദ്ധക്യം ബാധിച്ച താങ്കള്‍ക്ക് അതൊന്നും മനസ്സിലാവില്ല….

സാര്‍ സമരങ്ങളെ കുറിച്ചൊക്കെ വാചാലനായല്ലോ …
താങ്കള്‍ കേരളത്തിലേക്ക് ഘര്‍ വ്യാപാസി നടത്തിയതിനു ശേഷം എത്ര സമരങ്ങള്‍ നടത്തി…. യുവജന സമരങ്ങള്‍, വിദ്യാര്‍ത്ഥി സമരങ്ങള്‍ ..ഒരെണ്ണെത്തിലെങ്കിലും തല കാണിച്ചിട്ടുണ്ടോ, പേരിനെങ്കിലും?

1) പാലക്കാട് നെഹ്‌റു കേളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ,

2) മഹാരാജാസിലെ അഭിമന്യുവിന്റ കൊലപാതകം,

3) കേരളത്തിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സമരം,

4) താങ്കളുടെ സഖ്യ കക്ഷിയിലെ, യുവജന സംഘടനയിലെ വനിതാ നേതാവിനെ താങ്കളുടെ തന്നെ സഭാ മേറ്റ് പീഡിപ്പിച്ചത്..

ഇനിയും തീര്‍ന്നില്ല സര്‍.. സമയംഅനുവദിക്കുന്നില്ല..ഇതിനൊക്കെ താങ്കള്‍ക്ക് മറുപടിയുണ്ടോ. എവിടെ പോയി സമര ബോധം, താങ്കളുടെ ആസാധി വിളികള്‍, സമരോജ്ജ്വല യൗവ്വനം,എവിടെ പോയി ആ വിപ്ലവ വീര്യമൊക്കെ.

പിന്നെ ലീഗിന്റെ സീറ്റിന്റെ കാര്യം, തിരുവനന്തപുരം ലോകസഭാ സീറ്റ് നാടാര്‍ മുതലാളി ബെന്നറ്റ് എബ്രാഹമിന് കച്ചോട മാക്കിയത് സാറ് അറിഞ്ഞാര്‍ന്നോ.

ഫിറോസിന് സീറ്റു കിട്ടാന്‍ കൊന്നപ്പൂവിന്റെ പിറകെ കൂടി പേരെടുക്കണ്ട ഗതികേടില്ല മിസ്റ്റര്‍.. കേരളത്തിലെ വിദ്യാര്‍ത്ഥി യുവജന നേതാക്കളില്‍ വ്യക്തമായ ഇടം ഉണ്ട്. അത് മതി ലോക സഭ യിലേക്കായാലും നിയമ സഭയിലേക്കായാലും. അതിന് താങ്കള്‍ ഇനി അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല.

35 അല്ല സോറി 32 വയസ്സായ താങ്കള്‍ക്ക് ഇപ്പോഴെ ജരനരകള്‍ ബാധിച്ചു. ഇല്ലങ്കില്‍ കേരളത്തിലെ യുവ എം എല്‍മാരുടെ കൂടെ താങ്കളും ശ്രദ്ധിക്കപ്പെടുമായിരുന്നു.

എന്തിന് താങ്കളുടെ പാര്‍ട്ടിയിലെ തന്നെയുള്ള 40 ലേക്ക് അടുത്ത മുവാറ്റുപുഴ എം എല്‍ എ എല്‍ദോഎബ്രാഹിമിനുള്ള ആര്‍ജ്ജവുമെങ്കിലും താങ്കള്‍ സഭയില്‍ കാണിക്കണം. കേരള ജനത ശ്രദ്ധിക്കുന്നുണ്ട് യുവത്വത്തിന്റെ ആനുകുല്യം പറ്റുന്ന താങ്കളെയൊക്കെ.

പഠിപ്പിച്ചോളു സര്‍ , സ്വയം പഠിച്ചതിന് ശേഷം..

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending