കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുന്നതിന് കോടതി അനുമതി നല്‍കി. ലൈഫ് മിഷന്‍ സി.ഇ.ഒയും യുണിടാക് കമ്പനിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധിപറഞ്ഞത്.

അനില്‍ അക്കര എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ സംഭാവന നിയന്ത്രണനിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയത്.