Connect with us

More

വിദേശവനിതകള്‍ക്കും രക്ഷയില്ലാത്ത നാടോ

Published

on

പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് തൊട്ടരികെ കോവളം കടല്‍തീരത്തിനടുത്തായാണ് ലാത്വിയക്കാരിയായ ലിഗ സ്‌ക്രോമേന്‍ എന്ന മുപ്പത്തിമൂന്നുകാരി കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് മരിച്ചുവീണിരിക്കുന്നത്. മൃതശരീരത്തിന്റെ പരിശോധനയില്‍ സ്വാഭാവികമായും വനിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇതിന് സമാനമായാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നതും. എന്നാല്‍ പൊലീസും ഭരണകൂടവും ഇക്കാര്യത്തില്‍ അതീവമായ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന സംഭവവികാസങ്ങള്‍ ദ്യോതിപ്പിക്കുന്നത്. കുറ്റവാളികളുടെ കേന്ദ്രമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം. നാട്ടുകാര്‍ പോലും പോകാന്‍ അറയ്ക്കുന്ന പ്രദേശത്താണ് മൃതശരീരം കണ്ടതെന്നത് കൊലപാതകത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വസ്തുത അറിയാനാകൂ എന്നാണ് കരുതുന്നതെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉദാസീനത ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ആകര്‍ഷിച്ച് കൊണ്ടുവന്ന വിദേശികളുടെ നേര്‍ക്കുള്ള ക്രൂരമായ നിസ്സംഗതയായേ വിലയിരുത്തപ്പെടുന്നുള്ളൂ. ലിഗ വിഷാദരോഗിയായിരുന്നുവെന്നതും ധരിച്ച വസ്ത്രം അവരുടതല്ലെന്നതും ദുരൂഹത ഏറ്റുന്നു. ഇരുപത്തിനാലു മണിക്കൂറായിട്ടും പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറാകാതിരുന്നതും മലയാളിയുടെ യശസ്സിനേറ്റ മുറിവാണ്. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് നിന്ന് കോവളത്തേക്ക് ലിഗ ഓട്ടോ പിടിച്ച് പോയത്. ഇതിനുശേഷമാണ് ഇവരെ കാണാതായതെന്നത് ദുരൂഹതയുണര്‍ത്തുന്നു. വൈകാതെ ലിഗയുടെ സഹോദരി ഇല്‍സയും പുരുഷസുഹൃത്ത് ആന്‍ഡ്രൂ ജോര്‍ദാനും തുടര്‍ന്ന് സ്വന്തമായി തിരച്ചിലില്‍ ഏര്‍പെട്ടു. ആന്തരികാവയവങ്ങളില്‍ ഒരുതരത്തിലുള്ള മുറിവും കാണാനില്ലെന്നാണ് പൊലീസ് പരിശോധനാറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് തറപ്പിച്ചുപറയാന്‍ ശ്രമിക്കുന്നത് ആത്മഹത്യയാണ് മരണകാരണം എന്നാണ്. തലയും പാദവും വേറിട്ട നിലയിലായിരിക്കുന്നുവെന്നത് നായ്ക്കള്‍ കടിച്ചുകീറിയതാകാമെന്നാണ് പൊലീസ് പറയുന്നത്. വിദേശവനിതക്ക് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു പ്രശ്‌നവുമില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് സഹോദരിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ ആരോപണം തെളിയിക്കാന്‍ അവര്‍ മുന്നോട്ടുവെക്കുന്നത് വിജനമായ പ്രദേശത്താണ് മൃതശരീരം കണ്ടത് എന്നതാണ്. യുവതിയെ കാണാനില്ലെന്ന ്കാട്ടി ബന്ധുക്കള്‍ സംഭവത്തിന് തൊട്ടദിവസങ്ങളില്‍തന്നെ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ സമീപനം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാണാതായി മുപ്പത്തിയെട്ടാം ദിനമാണ് മൃതശരീരം കണ്ടെത്തിയത് എന്നതുതന്നെ പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് വിഹഗവീക്ഷണം നല്‍കുന്നു. പലതവണ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും സംസ്ഥാനപൊലീസ് മേധാവിക്കും നേരിട്ട് പരാതിയുമായി എത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തീര്‍ത്തും നിരുത്തരവാദപരമായിരുന്നുവെന്നാണ് ലിഗയുടെ സഹോദരി പറയുന്നത്. ഇതാണോ ഒരു വിദേശവനിതയുടെ തിരോധാനത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ടിയിരുന്ന നടപടി? ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസില്‍ ചെന്നിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കാതെ അവരുടെ മുന്നിലൂടെ അവരെ നോക്കിക്കൊണ്ട് കാറില്‍പോകുകയായിരുന്നു പിണറായിവിജയന്‍. സ്വന്തം പാര്‍ട്ടിയുടെ പോഷകസംഘടനയായ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ദാരുണമരണത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ സി.പി.എം അനുഭാവികളായ മാതാവുംബന്ധുക്കളും പൊലീസ് മേധാവിയെ സമീപിച്ചപ്പോഴും വഴിയിലൂടെ വലിച്ചിഴച്ച ഭരണകൂടമാണ് ഇവിടെയുള്ളതെന്നതിനാല്‍ ലാത്വിയക്കാരിയുടെ കാര്യത്തില്‍ ഇതല്ലേ നടന്നുള്ളൂ എന്ന് സമാധാനിക്കാം!

കേരളത്തിന്റെ വിദേശനാണ്യവരുമാനത്തില്‍ മോശമല്ലാത്ത പങ്ക് നിര്‍വഹിക്കുന്ന വിനോദസഞ്ചാരികളോട് നമ്മുടെ സര്‍ക്കാരിനും വിനോദസഞ്ചാരവകുപ്പിനും ഇതാണ് നയവും നിലപാടുമെങ്കില്‍ പിന്നെ കേരളത്തിന് വലുതായൊന്നും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാനില്ല. കാശ്മീരില്‍ തുടരുന്ന ആഭ്യന്തര അന്ത:ഛിദ്രം അവിടുത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയുകയും കേരളത്തിലേക്ക് അക്കൂട്ടര്‍ ഒഴുകിയെത്തുകയും ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു സമീപനം കേരളത്തിലെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. മുമ്പ് തേക്കടിയിലും മറ്റും വിനോദസഞ്ചാരികളായ വനിതകളോട് നമ്മുടെ ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മോശമായ പെരുമാറ്റങ്ങളും ആക്രമണവുമൊക്കെ കണക്കിലെടുത്ത് അവരുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുപകരം അവരുടെ മരണത്തിന് വരെ നാം കാരണമായിരിക്കുന്നുവെന്ന ആരോപണത്തെ തള്ളിക്കളയാനാവില്ല. പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത്തരം മരണങ്ങള്‍ അന്വേഷിക്കാന്‍ പരിമിതിയുണ്ടായിരുന്നാലും കേരളത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന കോവളം വിനോദസഞ്ചാരകേന്ദ്രത്തിനടുത്തുണ്ടായ ദുരൂഹമരണം പൊലീസ് അറിഞ്ഞില്ലെന്ന് ഏതുമാനദണ്ഡം വെച്ച് ന്യായീകരിച്ചാലും അത് പരിഷ്‌കൃതമായ അന്താരാഷ്ട്രസമൂഹം അംഗീകരിക്കാന്‍ പോകുന്നില്ല. സംഭവം നടന്ന സ്ഥലത്തിന് അടുത്തെങ്ങും സി.സി.ടി.വി സൗകര്യം ഇല്ലായിരുന്നുവെന്നത് ഗുരുതരമായ വീഴ്ചയാണ്. കൂട്ടമായി ആരെങ്കിലും ആക്രമിച്ചിരിക്കാനാണ് സാധ്യതയെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായ നടപടികള്‍ പൊലീസും സര്‍ക്കാരും സ്വീകരിച്ചേ മതിയാകൂ. അതല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതുകൊണ്ടുമാത്രം കൈകഴുകാനാകില്ല. സംഭവത്തെ ലഘൂകരിച്ചുകാണാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിന്റെ പുരോഗമനപാതക്ക് ഒട്ടും യോജിച്ചതല്ല. സന്നദ്ധപ്രവര്‍ത്തകയായ അശ്വതി ജ്വാല മാത്രമാണ് വിദേശികളുടെ മുന്നില്‍ കേരളത്തിന്റെ മാനം ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ പറയുന്നത് വിശ്വസിച്ചാല്‍ അങ്ങേയറ്റം അവഹേളനാപരമായാണ് കാണാതായ യുവതിയുടെ ബന്ധുക്കളോട് പൊലീസ് പെരുമാറിയത്. സംഭവത്തില്‍ ഇനിയും വൈകാതെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി തെളിവുകള്‍ പൊതുജനത്തിനും കോടതിക്കും മുമ്പാകെ ഹാജരാക്കാനും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കണം. അല്ലാതായാല്‍ ഇതിനകം മോശമായ പ്രതിച്ഛായ കൂടുതല്‍ വഷളാകുന്നതിനേ ഈ അലംഭാവം വഴിവെക്കൂ.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending