More
വിദേശവനിതകള്‍ക്കും രക്ഷയില്ലാത്ത നാടോ
പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് തൊട്ടരികെ കോവളം കടല്‍തീരത്തിനടുത്തായാണ് ലാത്വിയക്കാരിയായ ലിഗ സ്ക്രോമേന് എന്ന മുപ്പത്തിമൂന്നുകാരി കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് മരിച്ചുവീണിരിക്കുന്നത്. മൃതശരീരത്തിന്റെ പരിശോധനയില്‍ സ്വാഭാവികമായും വനിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇതിന് സമാനമായാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നതും. എന്നാല്‍ പൊലീസും ഭരണകൂടവും ഇക്കാര്യത്തില്‍ അതീവമായ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന സംഭവവികാസങ്ങള്‍ ദ്യോതിപ്പിക്കുന്നത്. കുറ്റവാളികളുടെ കേന്ദ്രമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം. നാട്ടുകാര്‍ പോലും പോകാന്‍ അറയ്ക്കുന്ന പ്രദേശത്താണ് മൃതശരീരം കണ്ടതെന്നത് കൊലപാതകത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വസ്തുത അറിയാനാകൂ എന്നാണ് കരുതുന്നതെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉദാസീനത ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ആകര്‍ഷിച്ച് കൊണ്ടുവന്ന വിദേശികളുടെ നേര്‍ക്കുള്ള ക്രൂരമായ നിസ്സംഗതയായേ വിലയിരുത്തപ്പെടുന്നുള്ളൂ. ലിഗ വിഷാദരോഗിയായിരുന്നുവെന്നതും ധരിച്ച വസ്ത്രം അവരുടതല്ലെന്നതും ദുരൂഹത ഏറ്റുന്നു. ഇരുപത്തിനാലു മണിക്കൂറായിട്ടും പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറാകാതിരുന്നതും മലയാളിയുടെ യശസ്സിനേറ്റ മുറിവാണ്. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് നിന്ന് കോവളത്തേക്ക് ലിഗ ഓട്ടോ പിടിച്ച് പോയത്. ഇതിനുശേഷമാണ് ഇവരെ കാണാതായതെന്നത് ദുരൂഹതയുണര്‍ത്തുന്നു. വൈകാതെ ലിഗയുടെ സഹോദരി ഇല്‍സയും പുരുഷസുഹൃത്ത് ആന്‍ഡ്രൂ ജോര്‍ദാനും തുടര്‍ന്ന് സ്വന്തമായി തിരച്ചിലില്‍ ഏര്‍പെട്ടു. ആന്തരികാവയവങ്ങളില്‍ ഒരുതരത്തിലുള്ള മുറിവും കാണാനില്ലെന്നാണ് പൊലീസ് പരിശോധനാറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് തറപ്പിച്ചുപറയാന്‍ ശ്രമിക്കുന്നത് ആത്മഹത്യയാണ് മരണകാരണം എന്നാണ്. തലയും പാദവും വേറിട്ട നിലയിലായിരിക്കുന്നുവെന്നത് നായ്ക്കള്‍ കടിച്ചുകീറിയതാകാമെന്നാണ് പൊലീസ് പറയുന്നത്. വിദേശവനിതക്ക് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു പ്രശ്നവുമില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് സഹോദരിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ ആരോപണം തെളിയിക്കാന്‍ അവര്‍ മുന്നോട്ടുവെക്കുന്നത് വിജനമായ പ്രദേശത്താണ് മൃതശരീരം കണ്ടത് എന്നതാണ്. യുവതിയെ കാണാനില്ലെന്ന ്കാട്ടി ബന്ധുക്കള്‍ സംഭവത്തിന് തൊട്ടദിവസങ്ങളില്‍തന്നെ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ സമീപനം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാണാതായി മുപ്പത്തിയെട്ടാം ദിനമാണ് മൃതശരീരം കണ്ടെത്തിയത് എന്നതുതന്നെ പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് വിഹഗവീക്ഷണം നല്കുന്നു. പലതവണ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും സംസ്ഥാനപൊലീസ് മേധാവിക്കും നേരിട്ട് പരാതിയുമായി എത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തീര്‍ത്തും നിരുത്തരവാദപരമായിരുന്നുവെന്നാണ് ലിഗയുടെ സഹോദരി പറയുന്നത്. ഇതാണോ ഒരു വിദേശവനിതയുടെ തിരോധാനത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ടിയിരുന്ന നടപടി? ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസില്‍ ചെന്നിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കാതെ അവരുടെ മുന്നിലൂടെ അവരെ നോക്കിക്കൊണ്ട് കാറില്‍പോകുകയായിരുന്നു പിണറായിവിജയന്. സ്വന്തം പാര്‍ട്ടിയുടെ പോഷകസംഘടനയായ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ദാരുണമരണത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ സി.പി.എം അനുഭാവികളായ മാതാവുംബന്ധുക്കളും പൊലീസ് മേധാവിയെ സമീപിച്ചപ്പോഴും വഴിയിലൂടെ വലിച്ചിഴച്ച ഭരണകൂടമാണ് ഇവിടെയുള്ളതെന്നതിനാല്‍ ലാത്വിയക്കാരിയുടെ കാര്യത്തില്‍ ഇതല്ലേ നടന്നുള്ളൂ എന്ന് സമാധാനിക്കാം!
കേരളത്തിന്റെ വിദേശനാണ്യവരുമാനത്തില്‍ മോശമല്ലാത്ത പങ്ക് നിര്‍വഹിക്കുന്ന വിനോദസഞ്ചാരികളോട് നമ്മുടെ സര്‍ക്കാരിനും വിനോദസഞ്ചാരവകുപ്പിനും ഇതാണ് നയവും നിലപാടുമെങ്കില്‍ പിന്നെ കേരളത്തിന് വലുതായൊന്നും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാനില്ല. കാശ്മീരില്‍ തുടരുന്ന ആഭ്യന്തര അന്ത:ഛിദ്രം അവിടുത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയുകയും കേരളത്തിലേക്ക് അക്കൂട്ടര്‍ ഒഴുകിയെത്തുകയും ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു സമീപനം കേരളത്തിലെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. മുമ്പ് തേക്കടിയിലും മറ്റും വിനോദസഞ്ചാരികളായ വനിതകളോട് നമ്മുടെ ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മോശമായ പെരുമാറ്റങ്ങളും ആക്രമണവുമൊക്കെ കണക്കിലെടുത്ത് അവരുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുപകരം അവരുടെ മരണത്തിന് വരെ നാം കാരണമായിരിക്കുന്നുവെന്ന ആരോപണത്തെ തള്ളിക്കളയാനാവില്ല. പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത്തരം മരണങ്ങള് അന്വേഷിക്കാന്‍ പരിമിതിയുണ്ടായിരുന്നാലും കേരളത്തിലെ ഒന്നാം സ്ഥാനത്തുനില്ക്കുന്ന കോവളം വിനോദസഞ്ചാരകേന്ദ്രത്തിനടുത്തുണ്ടായ ദുരൂഹമരണം പൊലീസ് അറിഞ്ഞില്ലെന്ന് ഏതുമാനദണ്ഡം വെച്ച് ന്യായീകരിച്ചാലും അത് പരിഷ്കൃതമായ അന്താരാഷ്ട്രസമൂഹം അംഗീകരിക്കാന്‍ പോകുന്നില്ല. സംഭവം നടന്ന സ്ഥലത്തിന് അടുത്തെങ്ങും സി.സി.ടി.വി സൗകര്യം ഇല്ലായിരുന്നുവെന്നത് ഗുരുതരമായ വീഴ്ചയാണ്. കൂട്ടമായി ആരെങ്കിലും ആക്രമിച്ചിരിക്കാനാണ് സാധ്യതയെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായ നടപടികള്‍ പൊലീസും സര്‍ക്കാരും സ്വീകരിച്ചേ മതിയാകൂ. അതല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്കിയതുകൊണ്ടുമാത്രം കൈകഴുകാനാകില്ല. സംഭവത്തെ ലഘൂകരിച്ചുകാണാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിന്റെ പുരോഗമനപാതക്ക് ഒട്ടും യോജിച്ചതല്ല. സന്നദ്ധപ്രവര്‍ത്തകയായ അശ്വതി ജ്വാല മാത്രമാണ് വിദേശികളുടെ മുന്നില്‍ കേരളത്തിന്റെ മാനം ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ പറയുന്നത് വിശ്വസിച്ചാല്‍ അങ്ങേയറ്റം അവഹേളനാപരമായാണ് കാണാതായ യുവതിയുടെ ബന്ധുക്കളോട് പൊലീസ് പെരുമാറിയത്. സംഭവത്തില്‍ ഇനിയും വൈകാതെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി തെളിവുകള്‍ പൊതുജനത്തിനും കോടതിക്കും മുമ്പാകെ ഹാജരാക്കാനും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കണം. അല്ലാതായാല്‍ ഇതിനകം മോശമായ പ്രതിച്ഛായ കൂടുതല്‍ വഷളാകുന്നതിനേ ഈ അലംഭാവം വഴിവെക്കൂ.
News
അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്
ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
കോളര്‍ നെയിം പ്രസെന്റഷന് (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്ക്കുകളില് ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.
നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന് എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.
സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന് ലഭ്യമായിരിക്കും.
News
നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.
ജെമിനിയുടെ ഇമേജ് ജനറേഷന് ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.
പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജെമിനി 2.5 ഫ്ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല് തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.
പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.
kerala
മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ
“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”
തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.
പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.
കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.
അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര് താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

