Video Stories
നൗഷേരയിലെ സിംഹം ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്

പോരാളികളൊന്നും അധികകാലം ജീവിക്കാറില്ലെന്ന സത്യം നൗഷേരയിലെ സിംഹം മുഹമ്മദ് ഉസ്മാന്റെ ജീവിതത്തിലും സത്യമായി പുലരുക തന്നെ ചെയ്തു. സ്വതന്ത്ര ഇന്ത്യക്ക് നഷ്ടമായ മുതിര്‍ന്ന സൈനിക ഓഫീസര്‍ കൂടിയായിരുന്ന ഉസ്മാന് 36ാമത്തെ വയസിലാണ് വീര ചരമം പ്രാപിച്ചത്. 1948ലെ ഇന്ത്യാ- പാക് യുദ്ധത്തിലാണ് ആ വീര സിംഹം കൊല്ലപ്പെട്ടത്.
1912 ജൂലൈ 15ന് ഇന്നത്തെ യുപിയിലെ അസംഗഡ് ജില്ലയിലെ ബീബിപൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തു തന്നെ ധീരനായ ഉസ്മാന് സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം. ഉയര്‍ന്ന ജാതിക്കാര്‍ക്കും പ്രഭു കുടുംബങ്ങള്‍ക്കും മാത്രം സൈന്യത്തില്‍ കമ്മീഷണ്ട് ഓഫീസറാവാന്‍ കഴിയുന്ന കാലത്ത് ആ നേട്ടം സ്വന്തമാക്കി ഉസ്മാന് വിസ്മയമായി.
സ്വതന്ത്ര്യാനന്തരം പാകിസ്താന്റെ കരസേനാ മേധാവി സ്ഥാനമടക്കം ഒട്ടേറെ സൈനിക പദവികള്‍ ഓഫര്‍ ചെയ്യപ്പെട്ടിരുന്നു ഉസ്മാന്. എന്നാല്‍ മാതൃരാജ്യത്തിനൊപ്പം തുടരാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. വിഭജന കാലത്ത് പാകിസ്താനിലെ ബലോച് റജിമെന്റിലായിരുന്ന അദ്ദേഹം അവിടം ഉപേക്ഷിച്ച് ഡോഗ്ര റജിമെന്റിന് കീഴില്‍ നിയമിതനായി. 77 പാരാ ബ്രിഗേഡ് കമാണ്ടറായി പ്രമോട്ട് ചെയ്യപ്പെടുകയും ചെയ്തു.
47ലെ ജമ്മുവിലെ നൗഷാര മേഖലയിലെ യുദ്ധമുന്നണിയിലേക്ക് നിയമിക്കപ്പെട്ട ഉസ്മാന് കശ്മീരില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഒരിക്കല്‍ സൈനിക തലവനാകാന്‍ ക്ഷണിച്ച അതേ രാജ്യം തന്നെ ഉസ്മാന്റെ തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ശത്രുരാജ്യം തലക്ക് വിലയിടാന്‍ മാത്രം മാതൃരാജ്യത്തെ പുല്കിയ ആ ജവാന് ആഗ്രഹിച്ച പോലെ യുദ്ധമുന്നണിയില്‍ തന്നെയായിരുന്നു അന്ത്യം.
അവിവാഹിതനായിരുന്ന ഉസ്മാന് സൈനിക വൃത്തിയിലൂടെ ലഭിച്ചിരുന്ന സമ്പാദ്യം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന ചെലവിനായിരുന്നു നല്‍കിയിരുന്നത്. 1948 ജൂലൈ 3ന് ത്ധാങ്കര്‍ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഉസ്മാന്റെ അന്ത്യം. ‘ഞാന്‍ മരിച്ചേക്കാം, എന്നാല്‍ ഞങ്ങള്‍ പോരാടുന്ന ഭൂമി ഒരിക്കലും ശത്രുവിന് ലഭിക്കില്ല’ എന്നായിരുന്നു ഉസ്മാന്റെ അവസാന വാക്കുകള്‍. ആ ധീര പോരാളിയുടെ അന്ത്യകര്‍മ്മങ്ങളില്‍ പ്രധാനമന്ത്രി നെഹ്റുവടക്കം വന്‍ നിര തന്നെയായിരുന്നു പങ്കെടുത്തത്. രാജ്യം മഹാവീര ചക്രം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ