ന്യൂഡല്‍ഹി: ഒളിമ്പിക് ഫൈനലിലേറ്റ പരാജയത്തോട് മധുരപ്രതികാരമായി സിന്ധുവിന് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം. ലോക ഒന്നാംമ്പര്‍ താരം കരോളിന മരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പിവി സിന്ധു ഒളിമ്പികിസിലേറ്റ തോല്‍വിക്ക് പകരംവീട്ടിയത്.

masterഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 21-19ന് ലോക ഒന്നാം നമ്പര്‍ സ്ഥാനക്കാരിയില്‍ നിന്നും സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കിയത്. തുടര്‍ന്നു സ്പാനിഷ് താരത്തെ നിഷ്പ്രഭയാക്കി രണ്ടാം സെറ്റും 21-16ന് നേടുകയായിരുന്നു. 47 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു കിരീടം ഉറപ്പാക്കിയത്.

ഒളിംപിക് ഫൈനലിന്റെ ആവര്‍ത്തനമായ മല്‍സരത്തില്‍ തുടക്കം മുതല്‍ സിന്ധുവാണ് ലീഡ് ചെയ്തത്. സ്വന്തം കാണികളുടെ മുന്നില്‍ പൂര്‍ണ ഊര്‍ജത്തോടെ പോരാടിയ സിന്ധു, തന്നെ മറികടക്കാന്‍ മാരിന് ഒരവസരം പോലും നല്‍കിയില്ല.
കഴിഞ്ഞ നവംബറില്‍ ചൈന ഓപ്പണ്‍ കിരീടം നേടിയ സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും.