ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് 40 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നത്. ജൂണില്‍ മാഡ്രിഡില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സിലോണ കപ്പ് നേടുകയാണെങ്കില്‍ ട്രാന്‍സ്ഫര്‍ കരാര്‍ പ്രകാരം 40 കോടി രൂപ ലിവര്‍പൂളിന് നല്‍കണമായിരുന്നു. ബാര്‍സയുടെ തോല്‍വിയോടെ അത് ഇല്ലാതായി. എന്നാല്‍ ഫൈനലിലെ പ്രവേശനത്തോടെ 90 കോടി രൂപ ലിവര്‍പൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലില്‍ ട്ടോട്ടന്‍ഹാമിനെ തോല്‍പ്പിക്കുകയാണെങ്കില്‍ അത് 115 കോടിയായി വര്‍ധിക്കും.