തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവ?ദിക്കൂ. പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ നാളെ തുറക്കാന്‍ അനുമതിയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.