Connect with us

kerala

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട, കര്‍്ഫ്യൂവും ലോക്ഡൗണും ആവശ്യമില്ലെന്ന് വിദഗ്ധര്‍

കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദഗ്ധര്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും വേണ്ടെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശമുണ്ടായി

Published

on

തിരുവനന്തപുരം: കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദഗ്ധര്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും വേണ്ടെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശമുണ്ടായി. ടിപിആര്‍, ലോക്ഡൗണ്‍, പ്രാദേശിക അടച്ചിടല്‍ എന്നിവക്ക് പിറകെ സമയവും അധ്വാനവും പാഴാക്കേണ്ടതില്ലെന്നും പ്രമുഖ വൈറോളജിസ്റ്റുകള്‍ പങ്കെടുത്ത യോഗത്തില്‍ പറുന്നു.

വാക്‌സിനേഷന്‍ കൂട്ടുക, മരണനിരക്ക് കുറക്കുക എന്നിവയില്‍ ഊന്നിയാവണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. വാക്‌സിന്‍ എല്ലാവര്‍ക്കും പെട്ടെന്ന് ലഭ്യമാകുന്നതോടെ കോവിഡ് മരണ നിരക്കും അപകട നിരക്കും കുറക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നും ആരോഗ്യ വിദഗ്ധരുടെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പരമാവധി മേഖലകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും സാമൂഹിക നിയന്ത്രണം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് രണ്ടാം തവണയും കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഉച്ചയോടെ പവന് 880 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കകം വലിയ മാറ്റം. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്. പുതിയ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 12,675 രൂപയാണ് വില. പവന്‍ വിലയില്‍ 880 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 1,01,400 രൂപയായി.

ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,725 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയിരുന്നത്. അപ്പോള്‍ പവന് 480 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. പുതിയ സ്വര്‍ണവില അനുസരിച്ച് ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞത് 1,10,000 രൂപയെങ്കിലും ചെലവാകും. ഇതിന് പുറമെ പണിക്കൂലി, ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ഫീസ് എന്നിവയും നല്‍കേണ്ടിവരും. സ്വര്‍ണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ അസ്ഥിരതയും ആഗോള സംഘര്‍ഷങ്ങളും വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആഗോള സംഘര്‍ഷങ്ങളില്‍ ഇളവ് വന്നില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം സ്വര്‍ണത്തിന് 64 ശതമാനം നേട്ടമാണ് ഉണ്ടായത്. യുക്രെയിന്‍-റഷ്യ യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍, യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്, കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങി ശേഖരിച്ചതുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണങ്ങളായതെന്നും വിദഗ്ധര്‍ പറയുന്നു.

 

Continue Reading

kerala

‘വർഗീയ പ്രസ്താവന എ.കെ. ബാലനെ കൊണ്ട് പറയിച്ചത്’: കെ.സി.വേണുഗോപാൽ

Published

on

ആലപ്പുഴ: വർഗീയത വിളമ്പുന്ന പ്രസ്താവന എ.കെ.ബാലനെ കൊണ്ട് പറയിച്ചതാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തോറ്റതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം കരുടൻ ആനയെ കണ്ടതുപോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതി. തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല.

ആലപ്പുഴയിൽ മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടാൻ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയിരിക്കുയാണ് സിപിഎം. കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് സിപിഎം ശ്രമിക്കുകയാണ്. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Continue Reading

kerala

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് വി.ഡി സതീശന്‍

ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഗോപന്‍ ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അവസാനമായി കണ്ടത്. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിയോഗം താങ്ങാനുള്ള കരുത്ത് എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’.- അദ്ദേഹം കുറിച്ചു.

 

Continue Reading

Trending