വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധിയ്ക്ക് കൂറ്റൻ ലീഡ്. ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ പ്രകാരം രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കഴിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. 25 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോളാണ് വയനാട്ടില്‍ രാഹുലിന്റ ഭൂരിപക്ഷം 116530 കവിഞ്ഞത്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.

ആദ്യമണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 20 സീറ്റുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തിൽ കുമ്മനം രാജശേഖരൻ ലീഡ് ചെയ്‌തെങ്കിലും ശശി തരൂരാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്.

രാജ്യം മുഴുവനായി നിലവിൽ എൻഡിഎ ആണ് മുന്നിട്ടുനിൽക്കുന്നത്. 300 ൽ അധികം സീറ്റുകളിൽ എൻഡിഎയും 110 സീറ്റുകളിൽ യുപിഎയുമാണ് മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർക്ക് നൂറിൽ അധികം സീറ്റിൽ ലീഡുണ്ട്