Connect with us

kerala

ലോകായുക്ത വിധി: സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമായി

Published

on

ലോകായുക്ത ജനങ്ങളെയും നിയമ വ്യവസ്ഥയെയും കളിയാക്കുകയാണ് ചെയ്തതെന്ന് ഇടതുപക്ഷ ചിന്തകന്‍ ഡോ. എം. ആസാദ് അഭിപ്രായപ്പെട്ടു.2018 സെപ്തംബറില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ അത് ലോകായുക്തക്ക് സ്വീകരിക്കാവുന്ന കേസാണോ എന്നതു സംബന്ധിച്ചു വിശദമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷം 2019 ജനവരിയില്‍ ഫുള്‍ബഞ്ച് വിധി വന്നതാണ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വിചാരണ വേണ്ടതാണെന്നുമായിരുന്നു വിധി. കേസ് രണ്ടംഗ ബഞ്ചിന് വിട്ടു.

ഒരിക്കല്‍ തീരുമാനമായ കാര്യത്തിലാണ് ഇപ്പോള്‍ (കേസ് ലോകായുക്തക്ക് പരിശോധിക്കാവുന്നതാണോ എന്ന വിഷയം) അനവസരത്തില്‍ സംശയം ഉന്നയിക്കുന്നത്. സാധാരണ പൗരനാണ് ഈ ആശങ്ക നിലനിര്‍ത്തുന്നതെങ്കില്‍ കോടതിയലക്ഷ്യമാകുന്ന കാര്യമാണ്. മാത്രമല്ല, ഒരിക്കല്‍ വാദം കേട്ട കേസുതന്നെ വീണ്ടും വാദം കേള്‍ക്കണമത്രെ. 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെയായിരുന്നു നേരത്തെ വാദം കേട്ടത്. അതില്‍ വിധി പറഞ്ഞില്ല. രണ്ടംഗബെഞ്ചിന് കേസ് വിട്ടത് മൂന്നംഗബഞ്ചാണ്. ഇപ്പോള്‍ രണ്ടംഗബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണത്രെ. ഇത് നിയമത്തെയും പൗരസമൂഹത്തെയും കളിയാക്കുന്ന നിശ്ചയമല്ലെന്ന് എങ്ങനെ പറയാനാവും?

2022 മാര്‍ച്ചില്‍ പൂര്‍ത്തിയായ വിചാരണക്കു ശേഷം വിധി പറയാന്‍ മടിച്ചു നിന്ന ലോകായുക്ത, പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ലജ്ജാകരമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഒരിക്കല്‍ തീര്‍പ്പായ കാര്യത്തില്‍ വീണ്ടും സന്ദേഹം ഉന്നയിക്കുക, ഫുള്‍ബെഞ്ച് തീരുമാനം അട്ടിമറിക്കുക, വാദം പുര്‍ത്തിയായിട്ടും വിധി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുക, പ്രതിസ്ഥാനത്തു വരുന്നവരെ സഹായിക്കുന്ന നടപടിക്രമം അവലംബിക്കുക എന്നിങ്ങനെ തീര്‍ത്തും സംശയകരമായ നിലപാടും പ്രവൃത്തിയുമാണത്. ലോകായുക്തയുടെ സ്വതന്ത്രവും നീതിയുക്തവുമായ നിലനില്‍പ്പാണ് ആരോപണ വിധേയര്‍ക്ക് അടിയറ വെച്ചിരിക്കുന്നത്. ഇത് പ്രകടമായ പക്ഷംചേരലല്ലേ? അങ്ങനെയെങ്കില്‍ എന്തിനാണ് ലോകായുക്ത? എന്തിനാണ് നീതിന്യായ സംവിധാനങ്ങള്‍? അവയുടെ മാന്യതക്കും പരിപാവനതയ്ക്കുമാണ് ക്ഷതമേല്‍പ്പിച്ചിട്ടുള്ളത്.

സര്‍ക്കാറിന്റെ മുഖം കുറെകൂടി വികൃതമായിരിക്കുന്നു. ലോകായുക്ത നിയമം കൊണ്ടുവരാനും ലോകായുക്തയെ ദുര്‍ബ്ബലപ്പെടുത്താനും കാണിച്ച ധൃതി നമ്മുടെ മുന്നിലുണ്ട്. ലോകായുക്തയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചില്ലെന്ന് കരുതാനാവുമോ? ലോകായുക്ത ഭയക്കുന്നതാരെയാണ്? വിധി പറയാന്‍ അനിശ്ചിതകാലം മാറ്റി വെച്ചതെന്തിനാണ്? അവസാനം വിധി പറയാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിന് ഞങ്ങള്‍ക്ക് അധികാരമുണ്ടോ എന്ന് ഫുള്‍ബെഞ്ച് വിധിപോലും മറച്ചുവെച്ച് സന്ദേഹം ജനിപ്പിച്ചത് എന്തിനാണ്? എന്തിനുള്ള വെപ്രാളമാണ് ലോകായുക്തയുടെ വിധിയില്‍ തിളയ്ക്കുന്നത്?

സത്യം പറയാനുള്ള നാവുകള്‍ കെട്ടിയിടപ്പെടുന്നുവെങ്കില്‍ നാം ജീവിക്കുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തല്ല എന്നു തിരിച്ചറിയണം. ശത്രു പലരൂപത്തിലും ഭാവത്തിലും നമുക്ക് മുന്നില്‍ നില്‍ക്കുന്നുവെന്ന് മനസ്സിലാക്കണം. കുറെ കൂടി ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങണം.

ആസാദ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയ നിഴലിലായി.

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

 

Continue Reading

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

Trending