എല്‍.എസ്.എസ്.: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയ്ഡഡ്/അംഗീകാരമുള്ള അണ്‍ എയ്ഡഡ്) ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നവരും ഒന്നാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങള്‍ക്ക് എ ഗ്രേഡ് നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാം.
അര്‍ഹതയുള്ള കുട്ടികളുടെ പേരുവിവരങ്ങള്‍ പരീക്ഷാഭവന്‍ നിര്‍ദേശിക്കുന്ന തീയതിക്കകം സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

യു.എസ്.എസ്: സര്‍ക്കാര്‍/എയ്ഡഡ്/അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് എഴുതാം. പേരു വിവരങ്ങള്‍ ഓണ്‍ലൈനായി ജനുവരി നാലുമുതല്‍ 17 വരെ ഹെഡ്മാസ്റ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്യണം. സിലബസ്, പരീക്ഷാ രീതി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapareekshabhavan.in