Connect with us

kerala

എംഎ യൂസുഫലിയുടെ ഭാര്യാപിതാവ് അന്തരിച്ചു

കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി

Published

on

തൃശൂര്‍: വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ ഭാര്യാ പിതാവുമായ കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി അന്തരിച്ചു. 88 വയസായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ കാട്ടൂര്‍ നെടുംമ്പുര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല എന്നിവരാണ് മക്കള്‍. എം.എ. യൂസഫലി , പരേതനായ ബഷീര്‍, സജ്‌ന എന്നിവര്‍ മരുമക്കളാണ്.

 

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Published

on

കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending