Connect with us

india

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു

പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്

Published

on

മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയിലെ ഖോപോളിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. സംഭവത്തില്‍ 25ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 40ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാനില്‍ എഥനോള്‍ പ്ലാന്റിനെതിരെ കര്‍ഷകപ്രക്ഷോഭം; 40 പേര്‍ അറസ്റ്റില്‍, 273 പേര്‍ക്കെതിരെ കേസ്

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ നടപടിയില്‍ 40 പേരെ അറസ്റ്റ് ചെയ്തതായും 273 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Published

on

രാജസ്ഥാനിലെ ഹനുമന്‍ഗര്‍ ജില്ലയില്‍പ്പെട്ട ടിബ്ബിയില്‍ എഥനോള്‍ ഫാക്ടറിക്കെതിരെ കര്‍ഷകര്‍ സംഘടിച്ച് നടത്തിയ വന്‍പ്രക്ഷോഭം സംസ്ഥാനതലത്തില്‍ ചര്‍ച്ചയാകുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ നടപടിയില്‍ 40 പേരെ അറസ്റ്റ് ചെയ്തതായും 273 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

നിര്‍മാണം ആരംഭിച്ച ഫാക്ടറിയെതിരെ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകര്‍ ടിബ്ബിയില്‍ എത്തി പ്രതിഷേധം ശക്തമാക്കി. ഡല്‍ഹി മാതൃകയില്‍ ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ സമരത്തിലേക്ക് എത്തിയത്. പ്രക്ഷോഭത്തിനിടെ ഫാക്ടറിയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീവെയ്ക്കുകയും ചെയ്തു.

രാജസ്ഥാനിലെ ഏറ്റവും ഫലഭൂയിഷ്ടമായ കാര്‍ഷിക മേഖലയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും ഇത് കൃഷിക്ക് ഭീഷണിയാകുമെന്നും പ്രദേശത്തേക്ക് മാലിന്യം ഒഴുക്കിവിടുമെന്നുമാണ് കര്‍ഷകരുടെ ആരോപണം. ഏതാനും ദിവസങ്ങളായി പൊലീസ്‌കര്‍ഷക സംഘര്‍ഷം തുടരുകയാണ്. ഫാക്ടറിയുടെ പുറംഭിത്തി തകര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ അഭിമന്യു പൂനിയക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായും പറയുന്നു.

കമ്പനി മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 273 പേര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ആള്‍ ഇന്ത്യ കിസാന്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തു. ചില പ്രധാന ആവശ്യങ്ങളില്‍ ചര്‍ച്ച നടന്നതോടെ സമരം താല്‍ക്കാലികമായി ശമിച്ചതായി നേതാക്കള്‍ അറിയിച്ചു.

ഇവിടെ സ്ഥാപിക്കപ്പെടുന്നത് 40 മെഗാവാട്ട് ശേഷിയുള്ള എഥനോള്‍ പ്ലാന്റാണെന്ന് കമ്പനി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും, പ്ലാന്റില്‍ നിന്നുള്ള മാലിന്യം അവിടെത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും മാനേജ്‌മെന്റ് അവകാശപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കുന്ന എഥനോള്‍പെട്രോള്‍ മിശ്രണ പദ്ധതിക്ക് പിന്തുണ നല്‍കുന്ന പദ്ധതിയാണിതെന്നും കമ്പനി അറിയിച്ചു.

 

Continue Reading

india

അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ നടപടിയെടുക്കും; രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു

Published

on

രാജ്യത്ത് നടക്കുന്ന വോട്ടുകൊള്ളക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിച്ചു. അധികാരത്തിലെത്തിയാല്‍ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിക്ക് ആത്മവിശ്വാസം നഷ്ടമായതിന്റെ തെളിവാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന മഹാറാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വോട്ടുകൊള്ളയ്‌ക്കെതിരെ അഞ്ചു കോടിയിലധികം പേര്‍ ഒപ്പിട്ട നിവേദനം ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

രാജ്യത്ത് നടക്കുന്നതായി ആരോപിക്കുന്ന വോട്ടുകൊള്ള തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന സംരക്ഷണം പിന്‍വലിച്ച് ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

Continue Reading

india

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; മുഖ്യ സംഘാടകന്‍ അറസ്റ്റില്‍

ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Published

on

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശന പരിപാടിയുടെ മുഖ്യ സംഘാടകന്‍ അറസ്റ്റില്‍. ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂര്‍2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ഇയാളെ പശ്ചിമബംഗാള്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ദത്തയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കൊല്‍ക്കത്തയില്‍ ഇന്ന് (ശനിയാഴ്ച) നടന്ന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മെസ്സിയെ കാണാനാവാതെ വന്നതോടെ അക്രമാസക്തരായി സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരില്‍ ചിലര്‍ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിക്കുകയായിരുന്നു. ഗാലറിയില്‍നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവില്‍ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.

Continue Reading

Trending