Connect with us

business

വാഹന പ്രേമികളെ ആവേശം കൊള്ളിച്ച് മഹീന്ദ്രഥാര്‍; വിപണിയിലെത്തിയതു മുതല്‍ 9000 ബുക്കിംഗ്

പെട്രോള്‍ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്‌സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്‌സ് ലൈഫ് സ്‌റ്റൈല്‍ മോഡലുമായിരിക്കും.

Published

on

വാഹന പ്രേമികളെ ആവേശം കൊള്ളിച്ച് മഹീന്ദ്രഥാര്‍. രണ്ടാം തിയ്യതി മുതല്‍ ഇതുവരെ 9000 ബുക്കിംഗുകളാണ് ലഭിച്ചതെന്ന് മഹീന്ദ്ര ഥാര്‍ കമ്പനി അറിയിച്ചു. പുതുതലമുറയെ ലക്ഷ്യമിട്ടുള്ള മഹീന്ദ്ര ഥാര്‍ ഈ മാസം നാലിനായിരുന്നു വിപണിയിലെത്തിയത്.

നിലവില്‍ പതിനഞ്ച് നഗരങ്ങളിലാണ് വാഹനം ലഭ്യമാവുന്നതെങ്കിലും ഈ മാസം പകുതിയോടെ ഇത് വ്യാപിക്കുന്നതിനാണ് തീരുമാനം. ബുക്കിംഗ് ആരംഭിച്ച് മൂന്നുദിവസത്തിനുള്ളില്‍ 9000 ബുക്കിംഗ് ലഭിച്ചത് വാഹനത്തോടുള്ള വാഹനപ്രേമികളുടെ കമ്പമാണ് കാണിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. നിങ്ങളുടെ പ്രതികരണത്തിലും ആവേശത്തിലും സന്തുഷ്ടരാണെന്ന് കമ്പനി ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജയ് നക്ര പറഞ്ഞു. 36,000 ത്തിലധികം അന്വേഷണങ്ങളും 3.3 ലക്ഷത്തിലധികം വെബ്‌സൈറ്റ് സന്ദര്‍ശകരും പുതിയ താറിന് ലഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര പറഞ്ഞു.

പെട്രോള്‍ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന പുതുതലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് സീരീസിലാണ് ഥാര്‍ എത്തുന്നത്. ഇത് എ.എക്‌സ് അഡ്വഞ്ചര്‍ മോഡലും എല്‍.എക്‌സ് ലൈഫ് സ്‌റ്റൈല്‍ മോഡലുമായിരിക്കും.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.

Advertisement

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇളവ്

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Published

on

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇളവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12,990 രൂപയായി. പവന്റെ വിലയില്‍ 520 രൂപയുടെ കുറവുണ്ടായി. 1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില കുറയുന്നത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് 4,512.74 ഡോളറായി അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വര്‍ണത്തില്‍ ഉണ്ടായിട്ടുണ്ട്.

സ്‌പോട്ട് സില്‍വറിന്റെ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 1.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ റെക്കോഡ് നിരക്കായ 83.62 ഡോളറിലേക്ക് വെള്ളിയെത്തിയിരുന്നു. നിരവധി ഘടകങ്ങള്‍ നിലവില്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നതിന് കാരണമാവുന്നുണ്ട്. അതില്‍ പ്രധാനകാരണം സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയാണ്.

ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെയ്ന്‍-റഷ്യ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. യുദ്ധം അവസാനിച്ചാല്‍ അത് ഓഹരി വിപണികളില്‍ ഉള്‍പ്പടെ ഉണര്‍വുണ്ടാക്കും. ഇത് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വ്യതിയാനങ്ങളാണ് വരുത്തുന്നത്.

Advertisement

 

Continue Reading

business

പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു

അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.

Continue Reading

business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Advertisement
Continue Reading

Trending