kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി; റണ്‍വേ അടച്ചിടും

By webdesk13

February 20, 2023

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ റണ്‍വേ അടച്ചിടും. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് റണ്‍വേ അടച്ചിടുന്നത്.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിടുക. ഇതനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.