kerala

സി.എച്ച് സെന്റര്‍ ഫണ്ട് കളക്ഷന്‍ വിജയിപ്പിക്കുക: മുസ്‌ലിംലീഗ്

By webdesk13

March 14, 2025

മലപ്പുറം: കേരളത്തിലെ മുഴുവന്‍ സി.എച്ച് സെന്ററുകളിലേക്കും ഒരുമിച്ചുള്ള ഫണ്ട് സമാഹരണമാണ് ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ച് നട ക്കുന്നതെന്നും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും നേതാക്കള്‍ പറഞ്ഞു.

ലഭിക്കുന്ന തുകയില്‍ നിന്നും 50 ശതമാനം കോഴിക്കോട് മെഡിക്കല്‍ കോളജിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിനും 25 ശതമാനം വീതം തിരുവനന്തപുരം ആര്‍സിസി, ശ്രീചിത്ര, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബ ന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിനും പ്രാദേശിക സി.എച്ച് സെന്ററുകള്‍ക്കും നല്‍കുന്നതിനാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ധനസമാഹരണം ഗൗരവത്തിലെടുക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എയും അഭ്യര്‍ത്ഥിച്ചു.

സി.എച്ച് സെന്റര്‍ ഭാരവാഹികള്‍, അവര്‍ സേവനം നല്‍കിക്കൊണ്ടിരിക്കുന്ന പ്ര ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികളെയും മണ്ഡലം കമ്മിറ്റികള്‍ പ്രാദേശിക ഘടകങ്ങളെയും അറിയിക്കണമെന്ന് നേതാക്കള്‍ ഓര്‍മിപ്പിച്ചു.