Connect with us

News

ഫലസ്തീന് 2.5 കോടി സംഭാവന നല്‍കി മലാല യൂസഫ്‌സായി

ഇസ്രാഈല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

Published

on

ഇസ്രാഈല്‍-ഹമാസ് യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രാഈല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി.

ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ 2.5 കോടി രൂപ അവിടെയുള്ള ചാരിറ്റി സംഘടനകള്‍ക്ക് കൈമാറിയതായും എല്ലാവരും ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും മലാല യൂസഫ്‌സായി ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാലയുടെ പ്രതികരണം.

ഗാസയിലെ ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ഞെട്ടലുണ്ടായെന്നും ആക്രമണത്തെ അപലപിക്കുന്നതായും മലാല പറഞ്ഞു. ഇസ്രാഈല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരതലത്തില്‍; AQI 400 കടന്ന്

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്.

Published

on

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും കുത്തനെ താഴ്ന്ന് ഗുരുതര വിഭാഗത്തിന് സമീപമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്. നിലവിലെ കാലാവസ്ഥാപരമായ സാഹചര്യങ്ങളും മലിനീകരണത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.

ഡല്‍ഹിയിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് വാസിര്‍പൂരില്‍ – AQI 477. ടൗണ്‍മൊത്തമുള്ള 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലോധി റോഡ് പ്രദേശത്താണ്.

നിലവില്‍ ആനന്ദ് വിഹാര്‍ (427), ആര്‍.കെ.പുരം (424), പഞ്ചാബി ബാഗ് (441), മുണ്ട്ക (441), ജഹാംഗീര്‍പുരി (453), ബുരാരി ക്രോസിംഗ് (410), ബവാന (443) എന്നിവ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ AQI ‘ഗുരുതര’ നിലയിലാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനകാരണം വാഹനപുകയും വൈക്കോല്‍ കത്തിക്കലും

പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ വിശകലനപ്രകാരം വാഹനങ്ങളില്‍ നിന്നുള്ള പുക, പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍, ഇതൊക്കെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍.

മലിനീകരണം രൂക്ഷമായിട്ടും സ്‌കൂളുകളില്‍ ഡിസംബര്‍ മാസത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ”ഇത് കുട്ടികളെ ഗ്യാസ് ചേംബറിലടക്കുന്നതിന് തുല്യം” – കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ കുറഞ്ഞ താപനില 10.2°C – സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറവ്. വരുന്ന ദിവസങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

തുടര്‍ച്ചയായ ഗുരുതര മലിനീകരണത്തെ തുടര്‍ന്ന് ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി അനേകം വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Trending