kerala
മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് രോഗബാധ
ഉത്തര്‍പ്രദേശില്‍നിന്ന് എത്തിയ അതിഥി തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മലപ്പുറം: മലപ്പുറം ജില്ലയില്‍ മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന 7 വയസ്സുകാരനും മറ്റു രണ്ടുപേരും രോഗബാധിതരായി. ബാധിതര്‍ നാലുദിവസം മുമ്പാണ് ഉത്തര്‍പ്രദേശില്‍നിന്ന് എത്തിയ അതിഥി തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ എന്നിവിടങ്ങളിലെ വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.
ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപേക്ഷിച്ച പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം കണ്ടെത്തിയിടങ്ങളില്‍ വീട്ടുകാര്‍ക്ക് ജാഗ്രത നിര്‍ദേശിച്ചു. ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മലമ്പനി രോഗലക്ഷണങ്ങള്‍
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
കൃത്യമായ ചികിത്സ ലഭ്യമാകാതെ പോയാല്‍ മസ്തിഷ്‌കം, കരള്‍, വൃക്ക എന്നിവയെ ബാധിച്ച് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാനും മരണത്തില്‍ കലാശിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
kerala
വീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസവും മഴ തുടര്‍ന്നേക്കും. ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
kerala
കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊല്ലത്ത് തെരുവുനായുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അഞ്ചല്‍ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 8 മണിയോടെ ആണ് തെരുവ് നായ ആക്രമണം.
അതിനിടെ മാവേലിക്കരയില്‍ കെഎസ്ഇബി ഓഫീസില്‍ തെരുവുനായ ആക്രമണമുണ്ടായി. ജീവനക്കാരന് കടിയേറ്റു . രക്ഷപ്പെടുന്നതിനിടെ ജീവനക്കാരിക്ക് വീണ് പരിക്കേറ്റു.
kerala
മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം
20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്
സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം. തട്ടിപ്പ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. വീട്ടില്‍ പോലീസ് പരിശോധന തുടരുകയാണ്. കൊച്ചി കലൂരിലെ വീട്ടില്‍ പ്രതി പരോളില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്
കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തിയിരുന്ന മോന്‍സണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയായിരുന്നു. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും മോന്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു.
-
kerala3 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു
-
kerala2 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍

