റിയാദ്: മലയാളി നഴ്‌സിനെ സഊദിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍പ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിളനെയാണ് റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 33 വയസായിരുന്നു. റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭര്‍ത്താവ്: നോബിള്‍, മകന്‍: ക്രിസ് നോബിള്‍ ജോസ്. ഇരുവരും നാട്ടിലാണ്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നു.