Connect with us

kerala

ധാരണാപത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു; ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടെന്ന് സിബിഐ

കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ പറഞ്ഞു

Published

on

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടാണെന്ന് സിബിഐ കോടതിയില്‍. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും ശിവശങ്കരന്‍ തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയെന്നും അപ്പോള്‍ മാത്രമാണ് ഇത്തരമൊരു നിര്‍മാണക്കരാറിലേക്ക് എത്തിയ കാര്യം സി.ഒ ആയ യു.വി.ജോസ് അറിയുന്നതെന്നും സിബിഐ പറഞ്ഞു. കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ പറഞ്ഞു.

യൂണിടാക്കിന് ലഭിച്ച പണം കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് റെഡ്ക്രസന്റില്‍ നിന്നല്ല. തന്നെയുമല്ല യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ പറഞ്ഞു.കരാറുമായി ബന്ധപ്പെട്ട് യുണിടാക്ക് ആദ്യം സമീപിക്കുന്നത് സന്ദീപ് നായരെയാണ്. പിന്നീട് സരിത്തിനെയും സ്വപ്‌നയെയും കണ്ടു. ഇവരെല്ലാം തന്നെ കുപ്രസിദ്ധ കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലിലാണ്. ഇടപാടുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വാദിച്ച സിബിഐ ഇടപാടില്‍ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും അധോലോക ഇടപാടാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി.

kerala

വി.ഡി സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

സി.പി.എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് പരാതി നല്‍കി.

Published

on

‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍.’- എന്ന തലക്കെട്ടില്‍ സി.പി.എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് പരാതി നല്‍കി.

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മ്മിതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

kerala

പാനൂര്‍ സ്‌ഫോടനക്കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

Published

on

കണ്ണൂരിലെ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. സജിലേഷ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ്. സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

വടകരയില്‍ നിന്ന് പാനൂരില്‍ ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് എത്തിച്ച സംഭവത്തിലാണ് വടകര സ്വദേശി ബാബു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പൊലീസ് പിടികൂടുന്നത്. മൂന്ന് കിലോ വെടിമരുന്നാണ് മടപ്പള്ളിയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

പാനൂരില്‍ നിര്‍മാണത്തിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്റ്റീല്‍ ബോംബുകളടക്കം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തും ബോംബ് സക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സി.പി.എം അനു​ഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.

Continue Reading

kerala

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിക്ക് മോചനം; കേരളത്തില്‍ തിരിച്ചെത്തി

കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്.

Published

on

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസയെ ജോസഫ് മോചിപ്പു. ആന്‍ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ആന്‍ ടെസയുടെ മടങ്ങിവരവ് സുഗമമാക്കി. കപ്പലില്‍ കുടുങ്ങിയ മറ്റ് 16 ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം നടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. ആനിനെ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.

തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ. പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്‍ ടെസ എംഎസ്‌സി ഏരിസ് എന്ന കപ്പലില്‍ കയറിയത്. ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു.

ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ഇറാന്‍ കമാന്‍ഡോകള്‍ ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്.

Continue Reading

Trending