kerala

ദുബായിലെ കടല്‍ത്തീരത്ത് മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

By webdesk18

December 11, 2025

ഉപ്പള (കാസര്‍കോട്) : ദുബായില്‍ ജോലി ചെയ്തുവരുന്ന പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫിഖ് (25)*നെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഷെഫിഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം എട്ട് മാസം മുന്‍പാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനായിരുന്നു ഷെഫിഖ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.