കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ചികില്‍സകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ഥന മാനിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

നന്ദിഗ്രാമില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മമത ബാനര്‍ജി അക്രമത്തിന് ഇരയായത്. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു