ഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പി 78 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇടതുപാര്‍ട്ടികള്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ തോല്‍വി ഏറ്റുവാങ്ങി. ബി.ജെ.പിയുടെ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. 1957 വോട്ടിനാണ് തോല്‍വി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ അവ്യക്തത നേരിട്ടതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞു. നേരത്തേ 1200 വോട്ടിന് മമത വിജയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് മമതയുടെ തോല്‍വി പ്രഖ്യാപനം നടന്നത്.