ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. നുണ പറയുന്നത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മോദിയുടെ വായില്‍ പശ തേച്ച് ഒട്ടിക്കണമെന്നാണ് മമതയുടെ പരാമര്‍ശം.

പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍ നിന്നു തന്നെ മോദി ഇറങ്ങിപ്പോകണം. രാജ്യത്തിന്റെ നന്മക്ക് അത് അത്യാവശ്യമാണെന്നും മമത പറഞ്ഞു. ഈ സര്‍ക്കാറിന്റെ കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ കാണേണ്ടി വന്നു. നോട്ട് അസാധുവാക്കിയതും തൊഴിലില്ലായ്മയും ജനത്തെ വല്ലാതെ വലച്ചു-മമത പറഞ്ഞു.