ലോക്ക്ഡൗണിനിടെ പ്രായത്തെ തോല്‍ക്കുന്ന ചിത്രങ്ങളുമായി എത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളാണ് നാളെ. 2020 സെപ്തംബര്‍ 07ന് 69 വയസ്സ് തികയുന്ന താര രാജാവിന് പിറന്നാള്‍ ആശംസകളുമായി ഫാന്‍സുകാരുടെ സിഡിപി(കോമണ്‍ ഡിസ്പ്ല പിക്ചര്‍) ഇതനകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

https://twitter.com/LakshmiManchu/status/1302603436333002754

#HappyBirthdayMammootty #HappyBirthdayMammukka തുടങ്ങി ഹാഷ് ടാഗുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ട്വീറ്റുകളാണ് ഇതിനകം ട്വിറ്ററില്‍ വന്നത്. ഇതില്‍ ആരാധകര്‍ക്ക് പുറമെ സെലബ്രറ്റികളുമുണ്ട്. പിറന്നാള്‍ സിഡിപി ട്രെന്റില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് മമ്മൂക്ക ഫാന്‍സിന്റെ ശ്രമം.

അതേസമയം, മെഗാ സ്റ്റാറിന്റെ പിറന്നാളിനോടനുബന്ധിച്ച് നിരവധി മാഷപ്പ് വീഡിയോകളും ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ മാസ് ദൃശ്യങ്ങള്‍ ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന നിരവധി ഗാനങ്ങളും ഇറങ്ങിയിട്ടുണ്ട്. ഇതില്‍ മമ്മൂക്കയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രത്യേകഗാനം ഒരുക്കി സംവിധായകന്‍ മാര്‍ത്താണ്ഡനും കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഫ്‌സലാണ് പാടിയിരിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ഡനും അജയ് വാസുദേവും രമേഷ് പിഷരടിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്‌സണും ബാദുഷയും ചേര്‍ന്നാണ് ഗാനം ഒരുക്കിയിരുക്കുന്നത്.

https://twitter.com/Vaisakh_V444/status/1302631227292372992

മമ്മുക്കയുടെ ജന്മദിനത്തില്‍ മോളിവുഡിന് പുറമെ മറ്റു സിനിമാ മേഖലയില്‍ നി്ന്നും ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകരില്‍ നിന്നും നിരവധി ആശംസാ സന്ദേശങ്ങളാണ് വരുന്നത്. പല വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.